നടന്നത് മതിയെന്ന് രാഹുൽ, കേൾക്കാതെ സോണിയ; പിടിച്ചുനിർത്തി കാറിൽ കയറ്റി- വിഡിയോ

sonia-gandhi-rahul-gandhi-bharat-jodo-yatra
രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഭാരത് ജോഡോ യാത്രയിൽ. Image from Video. @MissionKerala140
SHARE

ബെംഗളൂരു∙ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനും ചികിത്സ തുടരുന്നതിനും ഇടയിലാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാൻ എത്തിയത്. യാത്രയുടെ ഭാഗമായി കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോൾ ക്ഷീണം തോന്നിയിട്ടും പിൻമാറാൻ സോണിയ തയാറായില്ല. എന്നാൽ ഇത് മനസ്സിലാക്കിയ രാഹുൽ അമ്മയെ നിർബന്ധിച്ച് കാറിൽ കയറ്റി.

നടന്നത് മതിയെന്ന് രാഹുൽ പറയുമ്പോൾ അതിനു വഴങ്ങാതെ മുന്നോട്ടുനടക്കുന്ന സോണിയയെയും വിഡിയോയിൽ കാണാം. എന്നാൽ പിന്നീട് കയ്യിൽ പിടിച്ചുനിർത്തിയ ശേഷം നിർബന്ധപൂർവം രാഹുൽ കാറിൽ കയറ്റുകയായിരുന്നു. കേരളത്തിലൂടെ യാത്ര പുരോഗമിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങൾ വകവയ്ക്കാതെ എത്തിയ ഉമ്മൻ ചാണ്ടിയെയും രാഹുൽ നിർബന്ധിച്ച് കാറിൽ കയറ്റിയിരുന്നു. 

കർണാടകയിലൂടെ യാത്ര പുരോഗമിക്കുമ്പോഴാണ് സോണിയയും രാഹുലിനൊപ്പം ഇന്ന് രാവിലെ നടന്നത്. നാളെ പ്രിയങ്ക ഗാന്ധിയും യാത്രയുടെ ഭാഗമാകുമെന്നും സൂചനകളുണ്ട്. സോണിയയും പ്രിയങ്കയും കർണാടകയിലെ യാത്രയില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും നേരത്തേ അറിയിച്ചിരുന്നു.

സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് തുടങ്ങിയ പദയാത്ര വെള്ളിയാഴ്ചയാണ് കർണാടകയിൽ പ്രവേശിച്ചത്. 21 ദിവസമെടുത്ത് 511 കിലോമീറ്ററോളം കർണാടകയിലൂടെ കടന്നുപോകും. അഞ്ചു മാസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ കടന്ന് കശ്മീരിലാണ് യാത്ര അവസാനിക്കുക.

English Summary: Sonia Gandhi in Bharat Jodo yatra viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA