ഭാരത് ജോഡോ കർണാടകയിൽ; മാണ്ഡ്യയിൽ രാഹ‍ുലിനൊപ്പം ചേർന്ന് സോണിയ ഗാന്ധി

Rahul Gandhi | Sonia Gandhi | Bharat Jodo Yatra (Photo - Twitter/@INCIndia)
ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം സോണിയ ഗാന്ധി പങ്കു ചേർന്നപ്പോൾ. (Photo - Twitter/@INCIndia)
SHARE

മാണ്ഡ്യ∙ മകൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്തു. കർണാടകയിലെ മാണ്ഡ്യയിൽ വച്ചാണ് യാത്രയോടൊപ്പം സോണിയയും ചേർന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വളരെ നാളുകൾക്കുശേഷമാണ് സോണിയ ഒരു പൊതുചടങ്ങിൽ പങ്കെടുക്കുന്നത്. പാർട്ടി പ്രവർത്തകരുടെ വൻ സംഘത്തോടൊപ്പം കുറച്ചുദൂരം അവർ പദയാത്രയിൽ അനുഗമിക്കുകയും ചെയ്തു. അതിനുശേഷമാണ് കാറിൽ യാത്ര തുടർന്നത്.

തിങ്കളാഴ്ച വൈകുന്നേരമാണ് സോണിയ മൈസുരുവിൽ എത്തിയത്. ആയുധ പൂജ, വിജയദശമി അവധി ദിനങ്ങളായതിനാൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും യാത്രയ്ക്ക് വിശ്രമം ആയിരുന്നു. സോണിയ പങ്കെടുത്തതിൽ അഭിമാനം തോന്നുന്നുവെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാർ പറഞ്ഞു.

കന്യാകുമാരിയിൽനിന്ന് ആരംഭിച്ച യാത്ര 3750 കിലോമീറ്റർ സഞ്ചരിച്ച് 12 സംസ്ഥാനങ്ങളിലൂടെ കശ്മീരിലെത്തിയാണ് അവസാനിക്കുക.

English Summary: Sonia Gandhi Joins Rahul Gandhi-Led Congress March In BJP-Ruled Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}