ഒന്നിലധികം തവണ വേഗപരിധി ലംഘിച്ചു; ബസുകൾക്കെതിരെ 1,800 കേസ്

Vadakkancherry Bus Accident | Photo: Manorama
വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിൽ ട്രാൻസ്പോർട്ട് കമ്മിഷണർ പരിശോധന നടത്തുന്നു. ചിത്രം: ബിജിൻ സാമുവേൽ ∙ മനോരമ
SHARE

തിരുവനന്തപുരം∙ ഒന്നിലധികം തവണ വേഗപരിധി ലംഘിച്ച ബസുകളുടെ പേരിൽ സംസ്ഥാനത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ റജിസ്റ്റർ ചെയ്തത് 1,800 കേസുകൾ. സംസ്ഥാനത്ത് ബസുകളുടെ വേഗപരിധി 70 കിലോമീറ്ററാണ്. വടക്കഞ്ചേരിയിൽ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് സഞ്ചരിച്ചിരുന്നത് 97 കിലോമീറ്ററിലേറെ വേഗത്തിലാണെന്നാണ് കണ്ടെത്തൽ. 

സംസ്ഥാനത്ത് 8,000 ബസുകളാണുള്ളത്. ആവർത്തിച്ച് നിയമലംഘനം നടത്തിയ പലരും പിഴത്തുക അടച്ചിട്ടില്ലെന്ന് മോട്ടർ വാഹനവകുപ്പ് അധികൃതർ പറയുന്നു. ചിലർ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. വേഗപരിധി ലംഘിച്ചാൽ പിഴ 1,500 രൂപയാണ്. നിയമലംഘനം തുടർന്നാൽ 3,000 രൂപ പിഴ ഈടാക്കും.

സഞ്ചരിക്കാവുന്ന വേഗം ഇങ്ങനെ:

കാർ: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നിൽ (30 കിലോമീറ്റർ), ദേശീയപാതകളിൽ (85 കിലോമീറ്റർ), സംസ്ഥാന ഹൈവേ (80 കിലോമീറ്റർ), നാലുവരിപാത (90 കിലോമീറ്റർ), മറ്റുള്ള സ്ഥലങ്ങളിൽ (70 കിലോമീറ്റർ)

മോട്ടർ സൈക്കിൾ: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നിൽ (30 കിലോമീറ്റർ), ദേശീയപാതകളിൽ (60 കിലോമീറ്റർ), സംസ്ഥാന ഹൈവേ (50 കിലോമീറ്റർ), നാലുവരിപാത (70 കിലോമീറ്റർ), മറ്റുള്ള സ്ഥലങ്ങളിൽ (50 കിലോമീറ്റർ)

ഓട്ടോറിക്ഷ: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നിൽ (30 കിലോമീറ്റർ), ദേശീയപാതകളിൽ (50 കിലോമീറ്റർ), സംസ്ഥാന ഹൈവേ (50 കിലോമീറ്റർ), നാലുവരിപാത (50 കിലോമീറ്റർ), മറ്റുള്ള സ്ഥലങ്ങളിൽ (40 കിലോമീറ്റർ)

ലൈറ്റ് മോട്ടർ വെഹിക്കിള്‍ (പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നത്): വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നിൽ (30കിലോമീറ്റർ), ദേശീയപാതകളിൽ (65 കിലോമീറ്റർ), സംസ്ഥാന ഹൈവേ (65കിലോമീറ്റർ), നാലുവരിപാത (70 കിലോമീറ്റർ), മറ്റുള്ള സ്ഥലങ്ങളിൽ (60 കിലോമീറ്റർ)

ലൈറ്റ് മോട്ടർ വെഹിക്കിൾ (പൊതുഗതാഗത്തിന് ഉപയോഗിക്കാത്തവ): വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നിൽ (30കിലോമീറ്റർ), ദേശീയപാതകളിൽ (85 കിലോമീറ്റർ), സംസ്ഥാന ഹൈവേ (80കിലോമീറ്റർ), നാലുവരിപാത (90 കിലോമീറ്റർ), മറ്റുള്ള സ്ഥലങ്ങളിൽ (60 കിലോമീറ്റർ)

മീഡിയം ഹെവി പാസഞ്ചർ വാഹനം: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നിൽ (30കിലോമീറ്റർ), ദേശീയപാതകളിൽ (65 കിലോമീറ്റർ), സംസ്ഥാന ഹൈവേ (65 കിലോമീറ്റർ), നാലുവരിപാത (70 കിലോമീറ്റർ), മറ്റുള്ള സ്ഥലങ്ങളിൽ (60 കിലോമീറ്റർ).

English Summary: Speed limit of vehicles in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}