ബസിൽവച്ച് പൊലീസുകാരന്റെ പിസ്റ്റൾ മോഷ്ടിച്ചു; യുവതിയടക്കം 3 പേർ പിടിയിൽ

gun-fire
പ്രതീകാത്മക ചിത്രം
SHARE

ആലപ്പുഴ ∙ സ്വകാര്യ ബസിൽവച്ചു പൊലീസുകാരന്റെ പിസ്റ്റൾ മോഷ്ടിച്ച സംഭവത്തില്‍ യുവതിയടക്കം മൂന്നുപേർ പിടിയിൽ. പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദുകൃഷ്ണൻ, വടുതല സ്വദേശി ആന്റണി എന്നിവരാണ് പിടിയിലായത്. കോടതി റിമാൻഡ് ചെയ്ത ഒരു പ്രതിയെ ജയിലിലേക്ക് ബസിൽ കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. 

ഈ പ്രതികളുടെ കൂട്ടാളികളാണ് പിസ്റ്റൾ മോഷ്ടിച്ചതെന്നു സംശയമുണ്ട്. പിന്നീട് മോഷ്ടാക്കളെ ബീച്ചിൽനിന്നു പിടികൂടുകയായിരുന്നു. മോഷ്ടിച്ച പിസ്റ്റൾ യുവതിയുടെ ബാഗിൽനിന്ന് കണ്ടെടുത്തു. മോഷ്ടാക്കൾ ബീച്ചിനു സമീപത്തെ സ്റ്റോപ്പിൽ ഇറങ്ങിയിരുന്നെന്നും പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ ഈ വിവരം നൽകിയെന്നും സ്വകാര്യ ബസ് ജീവനക്കാർ പറഞ്ഞു. 

ഇവരെ പിന്നീട് പൊലീസ് കണ്ടെത്തിയപ്പോൾ യുവതിയും ഒപ്പമുണ്ടായിരുന്നു. പിസ്റ്റൾ എടുത്തെന്ന് ആദ്യം ഇവർ സമ്മതിച്ചില്ല. ബാഗ് പരിശോധിച്ച് പിസ്റ്റൾ കണ്ടെത്തുകയായിരുന്നു.

English Summary: Three held for stealing police pistol in Alappuzha 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}