പെട്ടെന്നു പാഞ്ഞെത്തി മലവെള്ളം; പ്രാണൻ കയ്യിൽപ്പിടിച്ച് ഓടി വിനോദസഞ്ചാരികൾ – വിഡിയോ

Thusharagiri
1. മലവെള്ളപ്പാച്ചിലിനു മുൻപ് വെള്ളച്ചാട്ടത്തിനുതാഴെ വിനോദസഞ്ചാരികൾ. 2. മലവെള്ളപ്പാച്ചിലിന്റെ സമയത്തുള്ള ചിത്രം.
SHARE

കോഴിക്കോട്∙ തുഷാരഗിരിയിൽ പൊടുന്നനെ പാഞ്ഞെത്തിയ മലവെള്ളപ്പാച്ചിലിൽ പകച്ച് വിനോദസഞ്ചാരികൾ. ബുധനാഴ്ച അവധി ദിനമായിരുന്നതിനാൽ സഞ്ചാരികളുടെ വൻ തിരക്കായിരുന്നു തുഷാരഗിരിയിൽ. 200ൽ അധികം സഞ്ചാരികൾ ഒന്നാം വെള്ളച്ചാട്ടത്തിനു താഴെ പുഴയിലുണ്ടായിരുന്നു. പലരും വെള്ളച്ചാട്ടത്തിലുള്ള തടാകത്തിൽ കുളിക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് തുഷാരഗിരിയിൽ മഴയേ ഇല്ലായിരുന്നു. ഇന്നലെ വൈകിട്ട് 4 മണിക്കാണ് ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ആളുകള്‍ പരക്കംപാഞ്ഞ് ഓടി രക്ഷപ്പെടുന്നതിന്റെ വിഡിയോ പുറത്തുവന്നു.

സ്ഥലത്തുണ്ടായിരുന്ന വനം വകുപ്പിന്റെ ഇക്കോ ടൂറിസം ഗൈഡുകൾ പെട്ടെന്നു തന്നെ പുഴയിലുണ്ടായിരുന്നവരെ എല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതു കൊണ്ട് വൻ അപകടം ഒഴിവാക്കാനായി. തുഷാരഗിരി വന മേഖലയിൽ ഉൾവനത്തിൽ ശക്തമായ മഴ പെയ്തതാണ് പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാകാൻ ഇടയാക്കിയത്.

Content Highlights: Thusharagiri Waterfalls, Kozhikode news
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA