ADVERTISEMENT

കോഴിക്കോട്∙ ബേപ്പൂര്‍ തീരത്ത് പാറക്കല്ലില്‍ ഇടിച്ച് മത്സ്യബന്ധന ബോട്ട് തകര്‍ന്നു. അഞ്ച് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. ബോട്ട് പൂര്‍ണമായി തകര്‍ന്നു. ബേപ്പൂര്‍ തീരത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ കടലിലാണ് ബോട്ട് പാറക്കല്ലില്‍ ഇടിച്ച് തകര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് പിന്നീട് മുന്നോട്ട് പോകാനായില്ല. കാറ്റിന്‍റെ ദിശയ്ക്കനുസരിച്ച് ഒഴുകി ചാലിയത്തിനടുത്തെത്തിയെങ്കിലും ബോട്ട് തകര്‍ന്നതിനാല്‍ വെള്ളം കയറി മുങ്ങാന്‍ തുടങ്ങി. ബോട്ട് കരയ്ക്കെത്തിക്കാവുന്ന സ്ഥിതിയിലുമല്ല. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ബോട്ടിന് ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ ഉടമയ്ക്ക് വന്‍തുക നഷ്ടമാകും. ഒപ്പം ഇരുപതോളം ജീവനക്കാരുെട ഉപജീവനവും മുട്ടും. ഇനി സര്‍ക്കാരിന്റെ കനിവിലാണ് ഇവരുടെ പ്രതീക്ഷ. സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കണമെന്ന് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

English Summary: Boat Crashed at Beypore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com