ADVERTISEMENT

അഹമ്മദാബാദ് ∙ കന്നുകാലികളെ ഇടിച്ചതിനെ തുടർന്ന് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തകരാറായതിൽ പോത്തുകളുടെ ഉടമകൾക്കെതിരെ കേസെടുത്ത് ആർപിഎഫ്. റെയിൽവേ ആക്ട് സെഷൻ 147 പ്രകാരമാണ് കേസ്. വ്യാഴാഴ്ച രാവിലെ 11.15ന് ആയിരുന്നു സംഭവം. മുംബൈയില്‍നിന്ന് ഗാന്ധിനഗറിലേക്കു പോയ ട്രെയിൻ അഹമ്മദാബാദ് സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് ട്രാക്കിൽ ഉണ്ടായിരുന്ന കന്നുകാലികളെ ഇടിച്ചത്.

ഇടിയിൽ ട്രെയിനിന് തകരാർ സംഭവിക്കുകയും നാല് പോത്തുകൾ ചാവുകയും ചെയ്തു. വെള്ളിയാഴ്ചയും ട്രെയിൻ പശുവിനെ ഇടിച്ചിരുന്നു. അതേസമയം, ട്രെയിനിനു മുന്നിലെ ഫൈബർ കവചമാണ് തകർന്നതെന്നും യന്ത്രഭാഗങ്ങള്‍ക്ക് തകരാർ സംഭവിച്ചിട്ടില്ലെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും കിഴക്കൻ റെയിൽവേ പിആർ ഓഫിസർ സുമിത് ഠാക്കുർ പറഞ്ഞു.

മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ പോകുന്ന ട്രെയിനാണ് വന്ദേഭാരത്. അതിവേഗവണ്ടികള്‍ പോകുന്ന പാളങ്ങളിലേക്ക് മൃഗങ്ങള്‍ കടക്കാതിരിക്കാന്‍ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

English Summary: Gujarat: FIR against owners of buffaloes hit by Vande Bharat express; train’s damaged nose cover replaced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com