തമിഴ്നാട്ടിൽനിന്ന് വിദഗ്ധസംഘം; വയനാട്ടിൽ കിണറ്റിൽവീണ പുലിയെ പുറത്തെത്തിച്ചു - വിഡിയോ

Leopard trapped in well in Wayanad | Photo: Manorama News
കിണറ്റിൽവീണ പുലിയെ പുറത്തെത്തിക്കാനുള്ള ശ്രമം. വിഡിയോ ദൃശ്യം. (മനോരമ ന്യൂസ്)
SHARE

കൽപറ്റ∙ വയനാട് തലപ്പുഴയിൽ കിണറ്റിൽവീണ പുലിയെ പുറത്തെത്തിച്ചു. തമിഴ്നാട്ടിലെ മുതുമലയിൽനിന്നെത്തിയ സംഘം മയക്കുവെടിവച്ചാണ് പുറത്തെത്തിച്ചത്. പുലിയെ വലയ്ക്കുള്ളിലാക്കിയശേഷം കയറുകെട്ടി പുറത്തെത്തിക്കുകയായിരുന്നു. പുറത്തെത്തിച്ചശേഷം സമീപപ്രദേശത്ത് സജ്ജമാക്കിയിയിരിക്കുന്ന കൂട്ടിലേക്ക് മാറ്റും. തുടർന്ന് പ്രാഥമിക ചികിത്സ നൽകാനായി കൊണ്ടുപോകും. 

ഇന്നലെ രാത്രിയാണ് പുലി കിണറ്റിൽ വീണത്. ഇന്നു രാവിലെ കിണറ്റിൻകരയിലെത്തിയ വീട്ടുടമ പുലി വീണുകിടക്കുന്നത് കണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ കിണറ്റിനുള്ളിൽ ഏണി വച്ച് പുലിയെ പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിയിലും കഴിഞ്ഞില്ല. തുടർന്നാണ് തമിഴ്നാട് സംഘത്തിന്റെ സഹായം തേടിയത്. 

English Summary: Leopard trapped in well in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}