സില്‍വര്‍ലൈനുമായി മുന്നോട്ട്; ഭൂമിയേറ്റെടുക്കൽ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി

silverline-project-representational-image
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം∙ സില്‍വർലൈൻ പദ്ധതിക്കായി ഭൂമിയേറ്റെടുക്കൽ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി ഉത്തരവായി. ഒരു വര്‍ഷത്തേക്കു കൂടിയാണ് ഉദ്യോഗസ്ഥരുടെ കാലാവധി റവന്യുവകുപ്പ് നീട്ടിയത്. ഉത്തരവനുസരിച്ച് സ്പെഷല്‍ ഡപ്യൂട്ടി കലക്ടറും 11 സ്പെഷല്‍ തഹസീല്‍ദാര്‍മാരും തുടരും. ഉത്തരവിന് ഓഗസ്റ്റ് 18 മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. 

ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് തുടർച്ചയുണ്ടാകുകയാണ് ഇതുവഴി സർക്കാർ ലക്ഷ്യമിടുന്നത്. രണ്ടുവർഷം കൊണ്ട് സില്‍വർലൈൻ പദ്ധതിക്കുവേണ്ട ഭൂമിയേറ്റെടുക്കുമെന്നായിരുന്നു സർക്കാർ നേരത്തേ പറഞ്ഞിരുന്നത്. അതിൽ ഒരു വർഷം കടന്നുപോകുമ്പോഴും സാമൂഹികാഘാത പഠനം പോലും പൂർത്തിയാക്കാനായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഫയൽ റവന്യു വകുപ്പിലാണ്. 

സാമൂഹികാഘാത പഠനം തുടരാമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വൈകാതെ നടപടിയുണ്ടാകുമെന്ന സൂചനയ്ക്കിടെയാണ് ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി ഉത്തരവിറക്കിയിരിക്കുന്നത്. 

English Summary: Silver Line land acquisition: Officers' duration extended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}