കോടിയേരിയുടെ കുടുംബാംഗങ്ങളെ കണ്ട് ഉമ്മൻചാണ്ടി; കൈപിടിച്ച് ബിനീഷ്– വിഡിയോ

ommen-chandy-visits-kodiyeri-balakrishnan-house
കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുമായി സംസാരിക്കുന്ന ഉമ്മൻ ചാണ്ടി (ഇടത്), ഉമ്മാൻ ചാണ്ടിയുടെ കൈപിടിച്ച് നടക്കാൻ സഹായിക്കുന്ന ബിനീഷ് കോടിയേരി (വലത്)
SHARE

കണ്ണൂർ ∙ അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മുൻ മന്ത്രി കെ.സി.ജോസഫ്, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ കെ.എം.അഭിജിത് എന്നിവർക്കൊപ്പം കോടിയേരി മുളിയിൽനടയിലെ വീട്ടിൽ ഉമ്മൻചാണ്ടി എത്തിയത്.

കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്‌, ബിനീഷ് എന്നിവരോട് ഉമ്മൻചാണ്ടി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഉമ്മൻചാണ്ടി എത്തുമ്പോൾ സ്പീക്കർ എ.എൻ.ഷംസീർ ഉൾപ്പെടെയുള്ളവർ വീട്ടിലുണ്ടായിരുന്നു. നടക്കാൻ ബുദ്ധിമുട്ടുള്ള ഉമ്മൻചാണ്ടിയെ, ബിനീഷ് കൈപിടിച്ചാണ് കാറിൽ കയറ്റിയത്.

രാഷ്ട്രീയത്തിലുപരിയായ വ്യക്തിബന്ധം താനുമായി കോടിയേരിക്കുണ്ടായിരുന്നെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. വളരെ അപ്രതീക്ഷിതമാണ് ഈ മരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എം.പി.അരവിന്ദാക്ഷൻ, നേതാക്കളായ വി.എ.നാരായണൻ, സജീവ് മാറോളി, കെ.ശിവദാസൻ, സന്തോഷ്‌ കണ്ണവെള്ളി, എ.ആർ.ചിന്മയി തുടങ്ങിയവരും ഉമ്മൻ ‌ചാണ്ടിക്കൊപ്പമുണ്ടായിരുന്നു.

English Summary: Oommen Chandy Visits Kodiyeri Balakrishnan's House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}