ADVERTISEMENT

ലണ്ടൻ∙ ലോക കേരളസഭ മേഖലാ സമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചെലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ രാജ്യങ്ങളിലെയും പ്രവാസി മലയാളികളാണു ചെലവ് വഹിക്കുന്നത്. മേഖലാ സമ്മേളനം ലണ്ടനില്‍ ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രിയുടെ മറുപടി. സമ്മേളനങ്ങളുടെ ചെലവിന്റെ കാര്യങ്ങള്‍ വിവാദമായിരിക്കെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. 

ലോക കേരളസഭയുടെ യൂറോപ്പ് – യുകെ മേഖലാ സമ്മേളനമാണു ലണ്ടനില്‍ തുടങ്ങിയത്. പ്രവാസികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനും മെച്ചപ്പെട്ട സേവനവേതനം ഉറപ്പാക്കുന്നതിനും ഫലപ്രദമായ കുടിയേറ്റ നിയമം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നഴ്സിങ് മേഖലയിൽ ഉൾപ്പെടെ കൂടുതൽ അവസരങ്ങൾക്കായി വിവിധ രാജ്യങ്ങളുമായി ആശയവിനിമയത്തിലാണ്. ഇതോടൊപ്പം ഉദ്യോഗാർഥികൾക്ക് ആവശ്യമായ ഭാഷാപരിജ്ഞാനം ഉറപ്പുനൽകാൻ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രി പി.രാജീവും ചീഫ് സെക്രട്ടറി വി.പി.ജോയി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ലണ്ടനിലെ മാര്‍ക്സ് സ്മാരകവും മ്യൂസിയവും മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചു.

English Summary: Chief minister on Loka Kerala Sabha expense

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com