ADVERTISEMENT

ലക്നൗ∙ ഉത്തർപ്രദേശിലെ റോഡുകൾ 2024 ആകുമ്പോഴേക്കും അമേരിക്കയിലെ റോഡിനെക്കാൾ മികച്ചതായിരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. യുപിയിൽ 8,000 കോടി രൂപയുടെ വികസനപദ്ധതികൾ പ്രഖ്യാപിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

‘‘ഉത്തർപ്രദേശിന്റെ വികസനത്തിനായി നരേന്ദ്ര മോദി സർക്കാർ 5 ലക്ഷം കോടി രൂപ ഉടൻ അനുവദിക്കും. 2024 ആകുമ്പോഴേക്കും അമേരിക്കയെക്കാൾ മികച്ച റോഡുകൾ ഉത്തർപ്രദേശിൽ ഉണ്ടാകും. നല്ല റോഡുകൾ നിർമിക്കാൻ പണം തടസ്സമാകില്ല’’– അദ്ദേഹം പറഞ്ഞു.

ഷഹാബാദ്-ഹാർദോ ബൈപാസ്, ഷാജാഹാൻപുർ-ഷഹാബാദ് ബൈപാസ്, മൊറാദാബാദ്-താക്കുർവാര-കാശിപുർ ബൈപാസ്, ഗാസിപ്പുർ-ബലിയ ബൈപാസ് ഉൾപ്പടെ 8000 കോടി രൂപയുടെ പദ്ധതികളാണ് ഗഡ്കരി യുപിയിൽ പ്രഖ്യാപിച്ചത്.

English Summary: Will make UP roads better than US's before 2024: Nitin Gadkari announces Rs 8,000 cr projects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com