ADVERTISEMENT

പാലക്കാട്∙ ഒന്നിലധികം വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി പൊതുമേഖലാ ബാങ്ക് മാനേജര്‍ക്കെതിരെ യുവതികള്‍ പൊലീസില്‍ പരാതി നല്‍കി. പാലക്കാട് ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയായ സി.എച്ച്.സലീമിനെതിരെയാണ് കോഴിക്കോട്, പാലക്കാട് സ്വദേശിനികള്‍ പാലക്കാട് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചത്.

വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകളെ ലക്ഷ്യമിട്ട് പുനര്‍വിവാഹം നടത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കേരളത്തിലും തമിഴ്നാട്ടിലുമായി ഇയാള്‍ അഞ്ചിലധികം വിവാഹം കഴിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്താല്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ വകവരുത്തുമെന്നാണ് സലീമിന്റെ ഭീഷണിയെന്നും പരാതിയില്‍ പറയുന്നു.

നിലവിൽ സലീം മുണ്ടൂർ ബ്രാഞ്ചിലാണ് ജോലി ചെയ്യുന്നതെന്നു കോഴിക്കോട് സ്വദേശിനിയായ പരാതിക്കാരി മനോരമ ന്യൂസിനോടു പറഞ്ഞു. പരസ്ത്രീ ബന്ധത്തെ തുടർന്നാണ് ഇയാളുമായി വേർപിരിഞ്ഞത്. അശ്ലീലച്ചിത്രങ്ങളോടു അമിതമായ ആസക്തിയാണ് ഇയാൾക്കെന്നും കോഴിക്കോട് സ്വദേശിനി പറയുന്നു.

English Summary: Marriage Fraud Complaint Against Bank Manager in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com