ADVERTISEMENT

ന്യൂഡൽഹി∙ വിദ്വേഷ പ്രസംഗങ്ങളിൽ മതം നോക്കാതെ നടപടി എടുക്കാൻ പൊലീസിന് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി. ‘‘ഇത് 21–ാം നൂറ്റാണ്ടാണ്. മതത്തിന്റെ പേരിൽ നാം എവിടെ എത്തി നിൽക്കുന്നു ?‌ ഇന്ത്യ മതനിരപേക്ഷ സ്വഭാവമുള്ള രാജ്യമാണെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. വിദ്വേഷ പ്രസംഗങ്ങളിൽ കേസെടുക്കാൻ പരാതി ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല. വിദ്വേഷ പ്രസംഗം  മതനിരപേക്ഷ രാജ്യത്തിന് ചേർന്നതല്ല.’’– സുപ്രീം കോടതി വ്യക്തമാക്കി.

വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസുകളിൽ മതം നോക്കാതെ കേസെടുക്കാൻ യുപി, ഉത്തരാഖണ്ഡ്, ഡൽഹി പൊലീസുകൾക്ക് കോടതി നിർദേശം നൽകി. വിദ്വേഷപ്രസംഗത്തിനെതിരെ സർക്കാർ പ്രവർത്തിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്നും കോടതി ഓർമിപ്പിച്ചു. 

മുസ്‌ലിം വിഭാഗത്തെ ഭീകരരായി മുദ്രകുത്താൻ നടത്തുന്ന നീക്കത്തിനെതിരെ ഇടപെടണമെന്ന ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരമാർശം. വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാൻ കോടതി നിർദേശിച്ചു. ഇന്ത്യയിൽ വിദ്വേഷ പ്രസംഗങ്ങൾ വർധിക്കുന്നതിനെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വിമർശിച്ചതിനു പിന്നാലെയാണ് കോടതിയുടെ പരാമർശം. മൂന്നു ദിവസത്തെ സന്ദർശനത്തിനിടെയാണ് അന്റോണിയോ ഗുട്ടെറസ് വിദ്വേഷപ്രസംഗങ്ങൾക്കെതിരെ പ്രതികരിച്ചത്. 

English Summary: Supreme Court To Government On Hate Speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com