ADVERTISEMENT

തിരുവനന്തപുരം ∙ കുവൈത്തിലെ ജസീറ എയർവേയ്‌സ് തിരുവനന്തപുരം സെ‌ക്‌ടറിൽ സർവീസ് തുടങ്ങി. ഇന്നു പുലർച്ച 2 മണിക്ക് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ആദ്യ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. 124 പേരാണ് ആദ്യ വിമാനത്തിൽ എത്തിയത്. കുവൈറ്റിലേയ്ക്കുള്ള ആദ്യ യാത്രക്കാരായ 151 പേരെ സമ്മാനങ്ങൾ നൽകിയാണ് വിമാനത്താവളത്തിൽ വരവേറ്റത്. 

തിരുവനന്തപുരത്തുനിന്ന് തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 2.50നു പുറപ്പെട്ട് 5.55ന് കുവൈത്തിലെത്തും. കുവൈത്തിൽ നിന്ന് വൈകിട്ട് 6.25ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.05 ന് തിരുവനന്തപുരത്തെത്തും. 160 പേർക്കു യാത്ര ചെയ്യാവുന്ന എ 320 വിമാനമാണ് സർവീസിന്  ഉപയോഗിക്കുക.

English Summary: Jazeera Airways starts service in Kuwait - Thiruvananthapuram sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com