ADVERTISEMENT

തിരുവനന്തപുരം∙ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 വയസ്സാക്കിയതിനെ തുടര്‍ന്നുണ്ടായ വിവാദം അവസാനിപ്പിക്കാന്‍ സിപിഎമ്മില്‍ ധാരണ. സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കി.

പൊതുചട്ടക്കൂട് തയാറാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം ഉണ്ടായതെന്നും പാര്‍ട്ടി നയമല്ലാത്തതിനാല്‍ മരവിപ്പിച്ചുവെന്നും മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ പദവിയിൽനിന്ന് നീക്കുന്നതും പരിഗണനയിലാണ്. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായി.

മറ്റു സംസ്ഥാനങ്ങളുടെ ചുവടുപിടിച്ച് കേരളവും നീങ്ങുന്നുവെന്നാണ് സൂചന. തുടർച്ചയായി ഗവർണർ നടത്തിവരുന്ന ഇടപെടലുകൾ അവസാനിപ്പിക്കുന്നതിന് ഒരു പരിധിവരെ ഇത് സഹായകമാകുമെന്നാണ് ചർച്ചയിൽ ഉയർന്നത്. അന്തിമതീരുമാനം സംസ്ഥാന സമിതിയിൽ ഉണ്ടാകും. ശനി, ഞായർ ദിവസങ്ങളിലാണ് സംസ്ഥാന സമിതിയോഗം. 

English Summary: Pinarayi Vijayan statement about Pension age

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com