ADVERTISEMENT

തിരുവനന്തപുരം ∙ സ്വർണക്കടത്തു കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച റിട്ട.ഹൈക്കോടതി ജഡ്ജി വി.കെ.മോഹനൻ കമ്മിഷന്റെ കാലാവധി നീട്ടി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലെ നിർദേശങ്ങൾക്കു വിധേയമായാണ് കമ്മിഷന്റെ കാലാവധി ആറു മാസം നീട്ടിയത്. ഞായറാഴ്ച വരെയായിരുന്നു കമ്മിഷന്റെ കാലാവധി.

1952ലെ കമ്മിഷൻസ് ഓഫ് എൻക്വയറി ആക്ടിലെ മൂന്നാം വകുപ്പ് അനുസരിച്ചാണ് സർക്കാർ കമ്മിഷനെ നിയമിച്ചത്. സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. വിജ്ഞാപനം നടപ്പിലാക്കുന്നത് തടഞ്ഞ ഹൈക്കോടതി നടപടിയെടുക്കുന്നതിൽനിന്ന് കമ്മിഷനെ വിലക്കി 2021 ഓഗസ്റ്റ് 11ന് ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇതു കോടതിയുടെ പരിഗണനയിലാണ്.

English Summary: Justice V.K.Mohanan Commission's term expanded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com