ADVERTISEMENT

ന്യൂഡൽഹി∙ നോട്ട് നിരോധനത്തിന് ആറു വർഷങ്ങളാകുമ്പോഴും ജനങ്ങൾക്കിടയിൽ കറൻസി നോട്ട് ഉപയോഗത്തിന് കുറവില്ലെന്ന് റിപ്പോർട്ട്. ഒക്ടോബർ 21 വരെയുള്ള കണക്ക് അനുസരിച്ച് 30.88 ലക്ഷം കോടി രൂപയുടെ നോട്ടുകൾ ജനങ്ങളുടെ കൈവശം ഉണ്ട്. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാൻ എന്ന പേരിൽ 2016 നവംബർ 8ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500ന്റെയും 1000ന്റെയും നോട്ടുകൾ നിരോധിച്ചത്.

2016 നവംബർ 4 വരെയുള്ള കണക്ക് അനുസരിച്ച് ഉണ്ടായിരുന്നതിനേക്കാൾ 71.84% അധികം പണമാണ് കറൻസിയായി ജനങ്ങൾക്കിടയിൽ ഇപ്പോഴുള്ളത്. കറൻസി വിനിയോഗം കുറവുള്ള സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റാനുള്ള നീക്കമാണിതെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.

എന്നാൽ ആർബിഐ വെള്ളിയാഴ്ച പുറത്തുവിട്ട കണക്കിൽ ഒക്ടോബർ 21 വരെ 30.88 ലക്ഷം കോടി രൂപ കറൻസിയായി ജനങ്ങളുടെ കൈവശം ഉണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 2016 നവംബർ 4ലെ കണക്ക് അനുസരിച്ച് 17.7 ലക്ഷം കോടി രൂപയുടെ കറൻസിയായിരുന്നു ജനങ്ങളുടെ കൈവശം ഉണ്ടായിരുന്നത്.

English Summary: Cash With Public At Record High Of ₹ 30.88 Lakh Crore, 6 Years After Demonetisation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com