ADVERTISEMENT

തിരുവനന്തപുരം∙ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ.കുര്യനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സത്യം വിളിച്ചു പറയാൻ ആർജവമുള്ള നേതാവാണ് കുര്യനെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.ജെ.കുര്യനെപ്പറ്റിയുള്ള പുസ്തകം പ്രകാശനം ചെയ്താണ് പരാമർശം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചടങ്ങിൽ പങ്കെടുത്തില്ല.

കുര്യന്റെ രാഷ്ട്രീയ ധീരത എടുത്തുപറയേണ്ടതാണ്. രാഹുൽ ഗാന്ധിയുടെ പ്രവർത്തനശൈലിയോടുള്ള തന്റെ വിയോജിപ്പ് ഒരു മറയുമില്ലാതെ പുസ്തകത്തിലെ അഭിമുഖ സംഭാഷണത്തിൽ അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ ആർജവത്തെയാണ് കാണിക്കുന്നത്. ഉന്നതനിലവാരമുള്ള ജനാധിപത്യവാദിയാണ് അദ്ദേഹം. രാജ്യസഭാ സീറ്റ് നിഷേധിച്ചത് പാർട്ടിക്കുള്ളിലെ ഗൂഢാലോചനയെന്ന് പറയാൻ അദ്ദേഹം മടിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: CM Pinarayi Vijayan on P.J.Kurian

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com