ADVERTISEMENT

തൊടുപുഴ ∙ മൂന്നാറിൽ കനത്ത മഴയ്ക്കിടെ രണ്ടിടത്ത് ഉരുൾപൊട്ടൽ. കുണ്ടള ഡാമിന് സമീപവും മൂന്നാർ എക്കോപോയിന്റിലുമാണ് ഉരുൾപൊട്ടിയത്. കുണ്ടളയിൽ ട്രാവലറിനു മുകളിൽ മണ്ണിടിഞ്ഞുവീണു. കോഴിക്കോട്ടുനിന്നെത്തിയ 11 അംഗ സംഘമാണ് അപകടത്തിൽ പെട്ടത്. വടകര സ്വദേശി രൂപേഷിനെ (40) കാണാതായി. ബാക്കി 10 പേർ സുരക്ഷിതരാണ്.

‍റോഡിൽനിന്ന് നൂറടിയോളം താഴ്ചയിലേക്കാണ് ട്രാവലർ വീണത്. മാട്ടുപ്പെട്ടി റോഡിൽ വൻഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മൂന്നാറിൽ രാവിലെ മുതൽ ആരംഭിച്ച കനത്തമഴ തുടരുകയാണ്.

∙ യാത്ര നിരോധിച്ചു

മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചു. വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതുമാണെന്നു ജില്ലാ കലക്ടർ അറിയിച്ചു.

English Summary: Landslide in Munnar, Kundala– updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com