കോഴിക്കോട് - കണ്ണൂർ റൂട്ടിൽ ട്രെയിൻ സർവീസ് മുടങ്ങി; യാത്രാ ദുരിതം

train
SHARE

കോഴിക്കോട്∙ കണ്ണൂർ – കോഴിക്കോട് റൂട്ടിൽ ട്രെയിൻ സർവീസ് മുടങ്ങിയതോടെ യാത്രാ ദുരിതം. തലശേരിക്കും എടക്കാടിനുമിടയിലുള്ള റെയിൽവെ പാലത്തിന്റെ കമ്മിഷനിങ് നടക്കുന്നതിനാലാണ് സർവീസുകൾ മുടങ്ങിയത്. പ്രശ്നം പരിഹരിക്കാൻ കെഎസ്ആർടിസിയും അധിക സർവീസ് നടത്തുന്നില്ല. വൈകിട്ടോടെ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കുമെന്നാണു റെയിൽവെ അറിയിക്കുന്നത്.

എറണാകുളം - കണ്ണൂർ എക്സ്പ്രസ്, ചെന്നൈ - എഗ്മോർ മംഗളൂരു എക്സ്പ്രസ്, കോഴിക്കോട് മംഗളൂരു എക്സ്പ്രസ് എന്നിവ ഇന്ന് കോഴിക്കോട് സർവീസ് അവസാനിപ്പിക്കും. നാഗർകോവിൽ – മംഗളൂരു – ഏറനാട് എക്സ്പ്രസ് വടകരയിൽ സർവീസ് അവസാനിപ്പിക്കും. തൃശൂർ - കണ്ണൂർ എക്സ്പ്രസ്, കണ്ണൂർ - ഷൊർണൂർ, കോഴിക്കോട് - കണ്ണൂർ സ്പെഷൽ എക്സ്പ്രസ് വടകരയിൽ സർവീസ് അവസാനിപ്പിച്ചു.

തൃശൂർ - കണ്ണൂർ എക്സ്പ്രസ്, കണ്ണൂർ - ഷൊർണൂർ, കോഴിക്കാട് - കണ്ണൂർ സ്പെഷൽ എക്സ്പ്രസ് എന്നിവ പൂർണമായും റദ്ദാക്കി. വൈകിട്ടുള്ള കൊച്ചുവേളി പോർബന്തർ എക്സപ്രസ്, തിരുവനന്തപുരം - മംഗളൂരു എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ് എന്നിവ വൈകിയോടാനും സാധ്യതയുണ്ട്.

English Summary: Thalassery- Edakkad bridge construction; Train delays in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS