കോട്ടയം∙ മാങ്ങാനം ഷെൽട്ടർ ഹോമിൽനിന്നു കാണാതായ ഒൻപതു പെൺകുട്ടികളെ കണ്ടെത്തി. എറണാകുളം കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയിലുള്ള കൂര് മലയിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ആളുകൾ സൂര്യാസ്തമയം കാണാനും മറ്റും എത്താറുള്ള ഇവിടെ, കുരിശ് കാണാൻ വന്നതാണ് എന്നാണ് പെൺകുട്ടികൾ പൊലീസിനോടു പറഞ്ഞത്. സ്വന്തം ഇഷ്ടപ്രകാരം വന്നതെന്നും പെൺകുട്ടികൾ പൊലീസിനോടു പറഞ്ഞു. ഇവരെ മറ്റൊരു സുരക്ഷ കേന്ദ്രത്തിലേക്ക് മാറ്റും.
ഇന്നു രാവിലെയാണ് കോട്ടയം മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽനിന്ന് ഒൻപതു പെൺകുട്ടികളെ കാണാതായി. പോക്സോ കേസ് ഇരകളടക്കം വിവിധ കേസുകളുമായി ബന്ധപ്പെട്ട് പാർപ്പിച്ചിരുന്നവരായിരുന്നു ഇവർ. രാവിലെ വിളിച്ചുണർത്താൻ ചെന്നപ്പോഴാണ് കാണാനില്ലെന്ന് അറിഞ്ഞത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എൻജിഒയാണ് ഷെൽട്ടർ ഹോം നടത്തുന്നത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസ് റജിസ്റ്റർ െചയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
English Summary: Nine Missing Girls Found From Koothattukulam