ADVERTISEMENT

ആലപ്പുഴ∙ വീസ തട്ടിപ്പു കേസിൽ വീട്ടമ്മ അറസ്റ്റിൽ. പുന്നപ്ര പൂമീൻ പൊഴിക്കു സമീപം ശരവണ ഭവനിൽ രാജിമോള്‍ ആണ് പുന്നപ്ര പൊലീസിന്റെ പിടിയിലായത്. വീസ നൽകാമെന്നു പറഞ്ഞ് നൂറോളം പേരിൽനിന്ന് പണം വാങ്ങിയെന്നാണ് കേസ്. ചോക്‌ലേറ്റ് കമ്പനിയിലേക്ക് ജോലി വാഗ്ദാനം നൽകിയാണ് പണം വാങ്ങിയത്. ചിലരെ വിദേശത്തേക്കു കൊണ്ടുപോയെങ്കിലും ജോലി ലഭിച്ചില്ല.

രാജിയുടെ ഭർത്താവ് വിദേശത്ത് ചോക്‌ലേറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്ന് പറയുന്നു. രണ്ടു മാസം മുൻപ് ചിലരെ വിദേശത്ത് കൊണ്ടുപോയിട്ടുണ്ട്. ജോലി കിട്ടാതെ വന്നതോടെ ഇവരുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. രാജിയെ ഞായറാഴ്ച പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി. പണം നൽകിയവർ സ്റ്റേഷനിൽ തടിച്ചുകൂടി. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.

English Summary: Woman Arrested for Visa Fraud in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com