ADVERTISEMENT

ഗാസ∙ പലസ്തീനിലെ ഗാസയില്‍ ജബാലിയ അഭയാർഥി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികൾ ഉൾപ്പെടെ 21 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. അഗ്നിശമന സേനാംഗങ്ങൾ ഒരു മണിക്കൂറോളമെടുത്ത് തീ നിയന്ത്രണവിധേയമാക്കി.

നാലുനില കെട്ടിടത്തിന്റെ അടുക്കളയിൽ നിന്നുണ്ടായ വാതക ചോർച്ചയെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു.  വെള്ളിയാഴ്ച ദുഃഖാചരണമാണ്. ഗാസയിലെ എട്ട് അഭയാർഥി ക്യാംപുകളിൽ ഒന്നാണ് ജബാലിയ. 

English Summary: Gaza: At least 21 killed in Jabalia refugee camp fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com