ADVERTISEMENT

തിരുവനന്തപുരം∙ സർവകലാശാല നിയമന വിവാദങ്ങൾക്കു പിന്നാലെ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് വിഷയവും ദേശീയശ്രദ്ധയിലേക്ക് ഉയർത്താൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുതിർന്ന അഭിഭാഷകരമായി സംസാരിച്ചെങ്കിലും ഉപദേശത്തിന് 45 ലക്ഷം നൽകേണ്ടതില്ലെന്ന് സർക്കാരിനെ പരിഹസിക്കുകയും ചെയ്തു. സംസ്കൃത കോളജിന് മുൻപിലെ പോസ്റ്റർ വിഷയത്തിലും ഗവർണർ പ്രതികരിച്ചു. പഠിച്ചതേ പാടുവെന്നാണ് എസ്എഫ്ഐക്കുനേരെയുള്ള വിമർശനം.

പിറന്നാൾ ആശംസകൾക്കു നന്ദി പറഞ്ഞുതുടങ്ങിയ ഗവർണർ, പ്രിയാ വർഗീസിന്റെ നിയമനം, കെ.കെ.രാഗേഷിന്റെ മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്ഥാനമാണ് കാരണമെന്ന് ആദ്യം മറുപടി നല്‍കി. കോടതിവിധിയെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നാലെ പഴ്സനൽ സ്റ്റാഫ് വിഷയമുയർത്തിയ ഗവർണർ, മൈനസ് 40 ഡിഗ്രിയിൽ സേവനം ചെയ്യുന്ന സൈനികർക്ക് പെൻഷൻ ലഭിക്കാൻ 10 വർഷം കാത്തിരിക്കേണ്ടപ്പോൾ. കേരളത്തിൽ മന്ത്രിമാരുടെ സ്റ്റാഫിനു പെൻഷൻ ലഭിക്കാൻ രണ്ടു വർഷം മതിയെന്നും ഇതു കൊള്ളയാണെന്നും വിമർശിച്ചു. കാലതാമസമില്ലാതെ എന്തുണ്ടാകുമെന്ന് കാണാമെന്നും മുതിർന്ന അഭിഭാഷകരുമായി സംസാരിച്ചെങ്കിലും 45 ലക്ഷം നൽകേണ്ടതില്ലെന്നും സർക്കാരിനെ പരിഹാസിച്ചു.

തിരുവനന്തപുരം സംസ്കൃത കോളജിലെ എസ്എഫ്ഐയുടെ വിവാദ ബാനർ വിഷയത്തിൽ, പഠിച്ചതേ പാടുവെന്ന് എസ്എഫ്ഐക്ക് മറുപടി. ഇവർക്ക് എവിടെനിന്നാണ് പരിശീലനം ലഭിക്കുന്നതെന്ന് അറിയാമല്ലോ എന്നും എങ്കിലും വിദ്യാർഥികൾക്കെതിരെ നടപടി പാടില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.

English Summary: Governor Arif Mohammad Khan on Kerala ministers personal staff appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com