Premium

ഹിമാചലിനെ ഇന്തൊനീഷ്യയിൽ ഹിറ്റാക്കി മോദി, ഫലം 8ന്; ശുഭപ്രതീക്ഷയിൽ പാർട്ടികൾ

HIGHLIGHTS
  • ഹിമാചൽ പ്രദേശ് വോട്ടെടുപ്പു കഴിഞ്ഞു, വോട്ടെണ്ണല്‍ കാത്ത് പാർട്ടികൾ
  • ബിജെപിക്കും കോൺഗ്രസിനും തിരഞ്ഞെടുപ്പു നൽകുന്ന പാഠങ്ങൾ എന്തെല്ലാമാണ്?
  • മോദി, നഡ്ഡ, ജയറാ, അനുരാഗ്, പ്രിയങ്ക... ഹിമാചൽ ആരുടെ വാഗ്‌ദാനങ്ങൾക്കൊപ്പം നിൽക്കും?
himachal-voter
ഹിമാചൽ പ്രദേശിലെ ഏറ്റവും ഉയരമുള്ള പോളിങ് സ്റ്റേഷനായ തഷിഗാങ്ങിൽ വോട്ടു ചെയ്തു പുറത്തെത്തിയ യുവതി. തിരഞ്ഞെടുപ്പു കമ്മിഷൻ പങ്കുവച്ച ചിത്രം.
SHARE

ഹിമാചൽ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ്, ഹിമാചലിലെ പത്രക്കാർക്കു കൗതുകമുള്ളൊരു വാർത്താവിവരം ലഭിക്കുന്നു. അസ്സലൊരു ഫീച്ചറിനു പറ്റിയ ആ ടിപ്പ്. ലഭിച്ചതാകട്ടെ ബിജെപി–സർക്കാർ കേന്ദ്രങ്ങളിൽനിന്ന്. വരുന്ന 15, 16 തീയതികളിൽ ഇന്തൊനീഷ്യയിലെ ബാലിയിൽ നടക്കുന്ന ജി20 സമ്മേളനത്തിൽ പങ്കെടുക്കുന്ന നേതാക്കൾക്കു നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചലിന്റെ തനത് ഉൽപന്നങ്ങൾ സമ്മാനമായി നൽകും. ഹിമാചൽ ഉൽപന്നങ്ങൾക്ക് രാജ്യാന്തര തലത്തിൽ വലിയ ഖ്യാതി കിട്ടും. പോരെ, പൂരം. ഇവിടെ പത്രങ്ങളായ പത്രങ്ങളിൽ ഹിമാചലിന്റെ പാരമ്പര്യം ഉയർത്താൻ പ്രധാനമന്ത്രി നടത്തുന്ന ഈ ഉദ്യമങ്ങളെക്കുറിച്ചു വലിയ വാർത്തകൾ വരുന്നു. മോദി ഇതാദ്യമല്ല, ഇതിനു മുൻപും ഹിമാചലിന്റെ പൈതൃകവും സംസ്കാരവും ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സമർഥിച്ചുള്ള റിപ്പോർട്ടുകൾ പിന്നീടുള്ള ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറയുന്നു. ഈ വാർത്തയിലോ മോദിയുടെ ഉദ്യമത്തിലോ ഒരു തെറ്റും ഇല്ലെന്നു മാത്രമല്ല, വൈവിധ്യമാർ‌ന്ന പാരമ്പര്യവും അതിനു പോന്ന ഉൽപന്നങ്ങളും സ്വന്തമായുള്ള ഒരു നാടിനെ സംബന്ധിച്ച് ഇതു വലിയ അംഗീകാരവുമാണ്. ഈ വാർത്ത പരക്കുന്ന സമയമാണ് ഈ വിഷയത്തെ ചർച്ചകളിലേക്കു കൊണ്ടുവരുന്നത്. നിയമസഭയിലേക്കു 12നു വോട്ടെടുപ്പ് നടക്കുന്നതിനു കൃത്യം 4 ദിവസം മുൻപ്. അതിൽ പ്രശ്നമുണ്ടോ ഇല്ലയോ എന്ന വിലയിരുത്തേണ്ടത് ജനമാണ്. അതവർ വോട്ടായി നിർവഹിച്ചു കഴിഞ്ഞു. ഫലം ഡിസംബർ എട്ടിനു വരികയും ചെയ്യും. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപും ശേഷവും പലതവണ ഹിമാചൽ സന്ദർശിച്ച പ്രധാനമന്ത്രി, ഡൽഹിയിൽ നിന്നു സ്വന്തം സംസ്ഥാനമായ ഹിമാചലിലേക്കു തൽക്കാലം സ്ഥാനംമാറ്റിയ പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, അച്ഛനു സീറ്റ് നിഷേധിക്കപ്പെട്ടിട്ടും തിരഞ്ഞെ‍ടുപ്പു വേദികളിലെ താരമായി മാറുന്ന കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, രാഹുൽ ഗാന്ധിയുടെ അസാന്നിധ്യത്തിൽ ഹിമാചലിൽ ക്യാംപ് ചെയ്ത് കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്ന പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പു ഫലത്തിനായി കാത്തു നിൽക്കുന്ന ഖർഗെ, പിന്നെ ഒരുപിടി സംസ്ഥാന നേതാക്കൾ. ഹിമാചലുകാർക്കും അവിടത്തുകാരല്ലാത്തവർക്കും ഈ തിരഞ്ഞെടുപ്പു വളരെ പ്രധാനമാണ്. ഹിമാചൽ തിരഞ്ഞെടുപ്പു റിപ്പോർട്ടിങ് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇവരോരോരുത്തർക്കും എന്തുകൊണ്ട് ഹിമാചൽ ഫലം പ്രധാനപ്പെട്ടതാകുന്നുവെന്നു വിലയിരുത്താം:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS