ADVERTISEMENT

കൊച്ചി∙ സംസ്ഥാന ഹോക്കി താരവും സെന്റ് ആൽബർട്സ് കോളജ് വിദ്യാർഥിയുമായ കെ.പി.അഭിജിത്തിനെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. ജില്ലാ പട്ടികജാതി വികസന ഓഫിസർ കെ.സന്ധ്യയെയും ഡ്രൈവർ ഷാജിയെയും ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഹോസ്റ്റലിലെത്തിയ ജില്ലാ ഓഫിസറെ തടയാൻ ശ്രമിച്ച അഭിജിത്തിനെ വാഹനം ഇടിപ്പിച്ചതായി പരാതി ഉയർന്നിരുന്നു. വാഹനം ഹോസ്റ്റലിനു പുറത്തേക്ക് പോകുന്നത് തടയാൻ ശ്രമിച്ചതോടെയാണ് അഭിജിത്തിനെ ഇടിച്ചത്. പരുക്കേറ്റ അഭിജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ ജില്ലാ ഓഫിസർ കെ. സന്ധ്യ ഹോസ്റ്റലിലെത്തുകയും സസ്പെൻഡ് ചെയ്ത വാർഡനെ തിരിച്ചെടുക്കാനും അഭിജിത്തിനെ പുറത്താക്കാനും തീരുമാനിച്ചതായും അറിയിച്ചു. ഇതു ചോദ്യം ചെയ്ത് അഭിജിത് ബഹളം വച്ചു. കോളജിൽ വേണ്ടത്ര അറ്റൻഡെൻസ് ഇല്ലെന്നു കാണിച്ച് കോളജിൽനിന്നു പുറത്താക്കിയെന്നും അതിനാൽ ഹോസ്റ്റലിൽനിന്നും പുറത്താക്കും എന്നുമായിരുന്നു അറിയിച്ചത്. ഇതോടെയായിരുന്നു പ്രതിഷേധം. വൈകിട്ടോടെ അഭിജിത്തിനെ പുറത്താക്കിയെന്ന് അറിയിക്കുകയായിരുന്നു. മാഹി സ്വദേശിയാണ് അഭിജിത്ത്. 

English Summary: Tribe student suspended from hostel

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com