ADVERTISEMENT

കൊച്ചി∙ കുഞ്ഞിനെ നിലത്തു കിടത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഏഴുവയസ്സുകാരന്റെ വസ്ത്രമഴിച്ച് നിലത്തു കിടത്തി പ്രതിഷേധിച്ചത് വിമർശനങ്ങൾക്കു വഴിവച്ചു. പനമ്പിള്ളി നഗറിൽ മൂന്നുവയസ്സുകാരൻ കാനയിൽ വീണതിൽ കൊച്ചി കോർപ്പറേഷൻ ഓഫിസിനുമുന്നിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സമര വേദിയിലായിരുന്നു കുട്ടിയെയും പങ്കെടുപ്പിച്ചത്.

വസ്ത്രമഴിപ്പിച്ച് കുട്ടിയെ സമരത്തിൽ പങ്കെടുപ്പിച്ചതിനെതിരെ രൂക്ഷവിമർശനം ഉയർന്നിട്ടുണ്ട്. ഈ പ്രതിഷേധ രീതി കണ്ടിട്ടെങ്കിലും മേയറുടെ കണ്ണു തുറക്കട്ടെ എന്നുകരുതിയാണ് സമരത്തിൽ ഏഴുവയസ്സുകാരനെയും പങ്കെടുപ്പിച്ചത് എന്നാണ് യൂത്ത് കോൺഗ്രസിന്റെ വിശദീകരണം.

English Summary: Youth congress protest in Kochi against Corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com