തിരുവനന്തപുരം നഗരസഭയില്‍ സംഘര്‍ഷം: ‘ഗോ ബാക്ക്’ വിളികളുമായി പ്രതിപക്ഷം നടുത്തളത്തിൽ

tvm-corporation-protest-2
തിരുവനന്തപുരം നഗരസഭയിൽ അരങ്ങേറുന്ന പ്രതിഷേധം. ചിത്രം. മനോജ് ചേമഞ്ചേരി
SHARE

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. കത്ത് വിവാദം ചർച്ച ചെയ്യുന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. മേയർക്കു നേരേ ഗോ ബാക്ക് വിളിയുമായി യുഡിഎഫ് ബിജെപി കൗൺസിലർമാർ ഹാളിന്റെ നടുത്തളത്തിലേക്ക് ഇറങ്ങി. മേയർക്കു പിന്തുണയുമായി എൽഡിഎഫ് കൗൺസിലർമാരും നടുത്തളത്തിലേക്ക് ഇറങ്ങിയതോടെ ഉന്തും തള്ളുമുണ്ടായി.

സാമ്പത്തിക ക്രമക്കേട് ആരോപണം ഉൾപ്പെടെ ഉയർന്ന സാഹചര്യത്തിൽ കൗൺസിൽ യോഗത്തിൽനിന്ന് മേയറെ വിലക്കണമെന്നും പ്രത്യേക കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിക്കാൻ ഡപ്യൂട്ടി മേയറെ ചുമതലപ്പെടുത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. വിവാദ വിഷയം ചർച്ച ചെയ്യാനുള്ള സമയം നീട്ടണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. ബിജെപിയുടെ 35 കൗൺസിലർമാർ രേഖാമൂലം ആവശ്യപ്പെട്ടത് അനുസരിച്ചാണ് പ്രത്യേക കൗൺസിൽ യോഗം വിളിച്ചത്. 

21ന് യോഗം വിളിക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരുന്നത്. കൗൺസിൽ യോഗത്തിലേക്കു മേയർ എത്തിയപ്പോൾ തന്നെ പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ ഗോ ബാക്ക് വിളിച്ചു. ഇതിനിടെ ചില പ്രതിപക്ഷ അംഗങ്ങൾ ഡയസിലേക്കു കയറാൻ ശ്രമിച്ചത് സിപിഎം അംഗങ്ങൾ തടഞ്ഞത് ചെറിയ സംഘർഷത്തിനിടയാക്കി. പ്രതിപക്ഷ അംഗങ്ങൾ കരിങ്കൊടി വീശിയും ബാനർ ഉയർത്തിയും പ്രതിഷേധിച്ചു.

English Summary: Letter row Thiruvananthapuram Corporation meeting opposition protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS