അർബുദത്തെ അതിജീവിച്ചു; മസ്തിഷ്‌കാഘാതം, ഹൃദയാഘാതം: ഓർമയായി നടി ഐൻഡ്രില ശർമ

andrila-sharma
ഐൻഡ്രില ശർമ (Photo: Twitter/ ANI)
SHARE

കൊൽക്കത്ത ∙ ഹൃദയാഘാതത്തെ തുടർന്ന് ബംഗാളി നടി ഐൻഡ്രില ശർമ (24) അന്തരിച്ചു. ഹൗറയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് നടിയെ നവംബർ ഒന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന നടിക്ക് നേരത്തേ ഹൃദയാഘാതം ഉണ്ടായെങ്കിലും സിപിആർ നൽകി ജീവൻ പിടിച്ചുനിർത്തുകയായിരുന്നു. ഇത്തവണ ഒന്നിലേറെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

aindrla-2
ഐൻഡ്രില ശർമ ( Photo: Twitter/ @pooja_news)

മുർഷിദാബാദ് ജില്ലക്കാരിയായ നടി ബംഗാളി ടെലിവിഷൻ പരിപാടികളിൽ സജീവമായിരുന്നു. ജിയോൺ കാതി, ജുമൂർ, ജിബാൻ ജ്യോതി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ടുതവണ അർബുദത്തെ അതിജീവിച്ച് 2015ലാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ഐൻഡ്രിലയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി സുഹൃത്ത് സബ്യസാചി ശനിയാഴ്ച ഫെയ്സ്ബുക്കിൽ കുറിച്ചെങ്കിലും വൈകാതെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

aindrila
ഐൻഡ്രില ശർമ ( Photo: Twitter/ @DiedSuddenly_)
aindrila-3
ഐൻഡ്രില ശർമ ( Photo: Twitter/ @pooja_news)

English Summary: Bengali actor Aindrila Sharma dies at 24 after multiple cardiac arrests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS