‘ജനത്തിന്റെ വാക്കുകൾ തന്നെ ദൈവത്തിന്റേതും’: ട്രംപിനെ ട്വിറ്ററിൽ തിരിച്ചെത്തിച്ച് മസ്‌ക്

musk-trump
ഇലോണ്‍ മസ്‌ക്, ഡോണൾഡ് ട്രംപ് (Photo by NICHOLAS KAMM and Brendan Smialowski / AFP)
SHARE

സാൻഫ്രാൻസിസ്കോ∙ തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ കാപ്പിറ്റോൾ മന്ദിരത്തിൽ അനുയായികൾ നടത്തിയ അക്രമങ്ങളിൽ പ്രോത്സാഹനം നല്‍കിയെന്ന് ആരോപിച്ച് അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ എന്നെന്നേക്കുമായി വിലക്കിയ  ട്വിറ്റർ നടപടി തിരുത്തി ട്വിറ്ററിന്റെ പുതിയ ഉടമ ഇലോണ്‍ മസ്‌ക്.

യുഎസ് ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയതിനു പിന്നാലെ ട്രംപിന് ട്വിറ്ററിലേക്കു തിരിച്ചു പ്രവേശനം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ട്വിറ്ററിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. അഭിപ്രായ വോട്ടെടുപ്പിൽ ട്രംപിനെ തിരികെയെത്തിക്കണമെന്ന അഭിപ്രായത്തിനു മുൻതൂക്കം ലഭിച്ചതോടെയാണ് ഇലോണ്‍ മസ്‌ക്കിന്റെ പ്രഖ്യാപനം. ഇലോണ്‍ മസ്‌ക്കിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ട്രംപ് ട്വിറ്ററിൽ തിരികെയെത്തി.

പോളിൽ പ​ങ്കെടുത്തവരിൽ 51.8 ശതമാനം ആളുകൾ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന നിലപാട് എടുത്തു. 48.2 ശതമാനം ആളുകൾ പ്രതികൂലിച്ചു. ജനത്തിന്റെ വാക്കുകൾ തന്നെ ദൈവത്തിന്റെതുമെന്നും അതിനാൽ ട്രംപിനെ എന്നെന്നേക്കുമായി വിലക്കിയ  ട്വിറ്റർ നടപടി തിരുത്തുകയാണെന്നു ഇലോണ്‍ മസ്‌ക് പ്രഖ്യാപിക്കുകയും ചെയ്‌തു.

2021 ജനുവരി ആറിനാണ് ട്രംപിനെ ട്വിറ്റർ വിലക്കിയത്. തിരഞ്ഞെടുപ്പുകാലം മുതൽ ട്രംപുമായി നിരന്തര സംഘർഷത്തിലായിരുന്ന ട്വിറ്റർ അദ്ദേഹത്തിന്റെ 8.8 കോടി ഫോളോവേഴ്സ് ഉണ്ടായിരുന്ന  (@realDonaldTrump) എന്ന അക്കൗണ്ടാണ് പൂട്ടിയത്. ട്രംപിന്റെ ഭാഗത്തു നിന്ന് കൂടുതൽ അക്രമാഹ്വാനങ്ങൾക്കുള്ള സാധ്യത മുന്നിൽക്കണ്ടായിരുന്നു നടപടി. ട്വിറ്ററിനു പുറമേ ഫെയ്‌സ്ബുക് അടക്കമുള്ള മിക്ക സമൂഹമാധ്യമങ്ങളും ട്രംപിന്  വിലക്കേർപ്പെടുത്തിയിരുന്നു. 

English Summary: Donald Trump back on Twitter after Musk’s poll supports reinstatement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS