ADVERTISEMENT

ജക്കാർത്ത∙ ഇന്തൊനീഷ്യയിലെ ജാവ ദ്വീപിലുണ്ടായ ഭൂചലനത്തില്‍ മരണം 162 ആയി ഉയർന്നു. എഴുന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോർട്ട്. മരിച്ചവരിൽ ഏറെയും സ്‌കൂൾ വിദ്യാർഥികളാണെന്ന് പടിഞ്ഞാറൻ ജാവ ഗവർണർ റിദ്‌വാൻ കാമിൽ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അദ്ദേഹം അറിയിച്ചു. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒട്ടേറെ കെട്ടിങ്ങള്‍ തകര്‍ന്നു. പതിനായിരത്തിലധികം പേര്‍ ഭവനരഹിതരായി. ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

cianjur
ജാവ ദ്വീപിൽ ഉണ്ടായ ഭൂചലനത്തിൽ പരുക്കേറ്റ സഹപ്രവർത്തകരെ രക്ഷിക്കാൻ ശ്രമിക്കുന്ന ഉദ്യോഗ‌സ്ഥർ: സിയാഞ്ചുർ പ്രവിശ്യയിലെ നഗരസഭാ കെട്ടിടത്തിനു മുന്നിൽ നിന്നുള്ള ദൃശ്യം: Photo Credits: Antara Foto/Regional Disasters Mitigation Agency (BPBD) via REUTERS

ഇന്തൊനീഷ്യയിലെ ഏറ്റവും വലിയ ദ്വീപായ ജാവയുടെ പടിഞ്ഞാറന്‍ മേഖലയിലെ സിയാഞ്ചുര്‍ നഗരത്തിലാണ് ഭൂചലനമുണ്ടായത്. ഏറ്റവും ജനസാന്ദ്രത ഏറിയ പ്രദേശം കൂടിയാണിത്. 175,000 പേരാണ് ഇവിടെ താമസിക്കുന്നത്. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. മിക്കയിടങ്ങളിലും വൈദ്യുതി നിലച്ചു. 13,000ത്തിലധികം ആളുകളെ മാറ്റിപാർപ്പിച്ചതായി കാമിൽ അറിയിച്ചു. കെട്ടിടങ്ങള്‍ക്കടിയില്‍ ഇപ്പോഴും നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്.

indonesia-earthquake
ജാവ ദ്വീപിൽ ഉണ്ടായ ഭൂചലനത്തിനു പിന്നാലെ ഇന്തൊനീഷ്യയിലെ ആഭ്യന്തരമന്ത്രാലയത്തിന്റെ കെട്ടിടത്തിനു പുറത്ത് കൂടി നിൽക്കു സുരക്ഷാ ഉദ്യോഗസ്‌ഥർ: ചിത്രം: REUTERS/Willy Kurniawan

ഇന്തൊനീഷ്യയിലെ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ഏഷ്യൻ രാജ്യങ്ങൾ സൂനാമി ഭീഷണിയിലാണെന്നും, ഭൗമശാസ്ത്ര പഠന കേന്ദ്രങ്ങളുടെ വിലയിരുത്തലുകൾക്കായി മിക്ക രാജ്യങ്ങളും കാത്തിരിക്കുകയാണെന്നും രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്‌തു. 

indonesia

English Summary: At Least 46 Dead In Indonesia Earthquake, 700 Injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com