ADVERTISEMENT

പട്ന∙ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിശാല സഖ്യ ചർച്ചകളുടെ ഭാഗമായി ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ബിഹാറിലെ ബിജെപി വിരുദ്ധ മഹാസഖ്യ മാതൃക ദേശീയ തലത്തിലേക്കു വ്യാപിപ്പിക്കാനുള്ള പദ്ധതികളാണ് ചർച്ചയായത്.

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനായി ഏതു വെല്ലുവിളികളെയും നേരിടാൻ തയാറാണെന്നു കൂടിക്കാഴ്ചയ്ക്കുശേഷം തേജസ്വി യാദവ് പ്രതികരിച്ചു. തേജസ്വി യാദവുമായി ഏറെക്കാലമായി അടുപ്പമുണ്ടെങ്കിലും കോവിഡ് സാഹചര്യങ്ങളിൽ കൂടിക്കാഴ്ച നടക്കാതെ പോയെന്നു ആദിത്യ താക്കറെ പറഞ്ഞു. സൗഹൃദം തുടരുമെന്നും ആദിത്യ താക്കറെ കൂട്ടിച്ചേർത്തു. ഒരു ദിവസത്തെ സന്ദർശനത്തിനാണ് ആദിത്യ താക്കറെ പട്നയിലെത്തിയത്.

പ്രതിപക്ഷ കക്ഷികളുടെ ഐക്യം ഉറപ്പാക്കാനുള്ള ചർച്ചകളിൽ ആദിത്യ താക്കറെ സജീവമായി രംഗത്തുണ്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലെത്തിയപ്പോൾ ആദിത്യ താക്കറെ പങ്കെടുത്തിരുന്നു. 

English Summary: Aaditya Thackeray Meets Tejashwi Yadav And Nitish Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com