ADVERTISEMENT

തൃശൂർ ∙ കാർഷിക സർവകലാശാലയിലെ സമരം അവസാനിപ്പിക്കാൻ മുൻകയ്യെടുത്തില്ലെങ്കിൽ റജിസ്ട്രാറെ തെരുവിൽ നേരിടുമെന്നു ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി പ്രസംഗം. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ ഡിവൈഎഫ്ഐയും എസ്എഫ്ഐയും ഉള്ളതായി ഓർക്കണമെന്നായിരുന്നു മുന്നറിയിപ്പ്. സിപിഎം അനുകൂല സംഘടനാ നേതാവിനെ സർവീസിൽ തരം താഴ്ത്തിയതിനെതിരെ സിപിഎം സംഘടനകൾ നടത്തുന്ന സമരത്തിനിടെയാണ് ഡിവൈഎഫ്ഐ മണ്ണുത്തി മേഖലാ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ അനീസ് അഹമ്മദ് റജിസ്ട്രാറെ താക്കീത് ചെയ്തത്.

‘കാർഷിക സർവകലാശാലയിൽ സിപിഎം സംഘടനയെ ദുർബലമാക്കാനുള്ള നീക്കങ്ങളാണു നടക്കുന്നത്. എംപ്ലോയീസ് അസോസിയേഷൻ നേതാവിനെ തരംതാഴ്ത്തിയ നടപടി പിന്നീട് ചേർന്ന ഭരണസമിതി യോഗം മരവിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കാൻ റജിസ്ട്രാർ തയാറായിട്ടില്ല, സർവകലാശാലയിൽ സിപിഐ സംഘടന വളർത്തുന്നതിനായാണു സിപിഎം നേതാക്കൾക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നത്. മന്ത്രി കെ. രാജൻ ഇതിനു കൂട്ടുനിൽക്കുന്നു. കെ. രാജന്റെ വ്യക്തമായ നിർദേശപ്രകാരമാണ് മുൻ വിസി സിപിഎം നേതാവിനെ തരം താഴ്ത്തിയത്. 

കാർഷിക സർവകലാശാല 28-ാം സ്ഥാനത്തേക്കു കൂപ്പുകുത്തിയതിന്റെ ഉത്തരവാദിത്തം മുൻ വിസിക്കും മന്ത്രി അടക്കമുള്ള ഭരണസമിതി അംഗങ്ങൾക്കുമാണെന്നും അനീസ് അഹമ്മദ് ആരോപിച്ചു. അതിനിടെ റജിസ്‌ട്രാറെ ഉപരോധിച്ചുള്ള സമരം 44 ദിവസം പിന്നിട്ടു. 

English Summary: DYFI leader threatens Agricultural University Registrar in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com