ADVERTISEMENT

കൊച്ചി ∙ ശബരിമലയിൽ അരവണ ടിൻ വിതരണം ചെയ്യുന്ന കമ്പനിക്കു ഹൈക്കോടതിയുടെ താക്കീത്. ആവശ്യം അനുസരിച്ചു വിതരണം ചെയ്യാൻ സാധിക്കുമെങ്കിലേ കരാറ്‍ ഏറ്റെടുക്കാവൂ എന്നായിരുന്നു കോടതിയുടെ നിർദേശം. ആവശ്യമായ അരവണ ടിൻ വിതരണം ചെയ്യുന്നില്ലെന്നു സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിലാണ് കോടതിയുടെ ഇടപെടൽ. സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിന്മേൽ മറുപടി നൽകാൻ കരാറുകാരനും ദേവസ്വം ബോർഡിനും സമയം നൽകിയിട്ടുണ്ട്. കേസ് പരിഗണിക്കുന്നതു ഹൈക്കോടതി തിങ്കളാഴ്ച്ചത്തേയ്ക്കു മാറ്റി വച്ചു.

English Summary: HighCourt warning to Sabarimala Aravana tin supplying company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com