Premium

ഭർത്താക്കന്മാർക്ക് വിഷം കൊടുക്കാൻ സഹായിച്ച ജൂലിയ; അസാധാരണ വിഷക്കൂട്ടിൽ അണലിയും

HIGHLIGHTS
  • വിഷവിദ്യയിൽ അഗ്രഗണ്യരായ പുരാതന റോമാക്കാരും ഗ്രീക്കുകാരും
  • കാന്ററെല്ല എന്ന ഉഗ്രവിഷം രൂപപ്പെടുത്തി കൊലപ്പെടുത്തിയ ബോർജിയ കുടുംബം
  • ഹെൻറി രണ്ടാമൻ രാജാവ് വരെ ഭയന്ന കാതറീന ഡെ മെഡിചി രാജ്‍ഞി
  • വിഷപ്രയോഗങ്ങളുടെ ചരിത്രത്തിലെ ഞെട്ടിക്കുന്ന കഥകൾ
giulia-tofana
ജൂലിയ ടെഫാന ചിത്രകാരന്റെ ഭാവനയിൽ. (Wikimedia Commons)
SHARE

തിരുവനന്തപുരത്ത് ഷാരോൺ എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്താൻ സുഹൃത്ത് ഗ്രീഷ്മ ആശ്രയിച്ചത് വിഷത്തെയാണ്. അതും ഇഞ്ചിഞ്ചായി കൊല്ലുന്ന വിഷം. ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കാൻ മനുഷ്യൻ വിഷം ഉപയോഗിക്കുന്ന രീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. രാജാക്കന്മാർ വരെ ഒരുകാലത്ത് ജീവിച്ചിരുന്നത്ത് ഈ വിഷഭയത്തിന്റെ നിഴലിലാണ്. നൂറ്റാണ്ടുകളായി മനുഷ്യനെ പിന്തുടരുന്നതാണു വിഷത്തോടുള്ള ഭയം. രാഷ്ട്രീയ ആയുധമായും വ്യക്തിപരമായ പക തീർക്കലിനുള്ള ഉപാധിയുമായൊക്കെ വിഷം ഉപയോഗിക്കപ്പെട്ടു. വിഷം ഏതു രൂപത്തിലും വരാം, ജീവൻ കവരാം. ഇതായിരുന്നു ഭയം. ചാണക്യന്റെ അർഥശാസ്ത്രത്തിൽ പ്രാചീന ഇന്ത്യയിലെ ‘വിഷകന്യക’മാരെപ്പറ്റി പറയുന്നുണ്ട്. ശത്രുക്കളെ ഇല്ലാതാക്കാന്‍, അൽപാൽപമായി വിഷം നൽകി വളർത്തുന്നവരാണത്രേ ഇത്തരം വനിതകൾ. രാജാക്കന്മാരാണ് ഇവരെ ശത്രുക്കൾക്കെതിരെ ഉപയോഗിക്കുക. ഇവരുടെ രക്തവും മറ്റു ശാരീരിക ദ്രവങ്ങളും വിഷമയമായിരിക്കും എന്നാണു പറയപ്പെടുന്നത്. അതിസുന്ദരിമാരായ ഇവരിലേക്ക് ആകർഷിക്കപ്പെടുന്നവരെ കാത്തിരിക്കുന്നതു മരണമാണ്. സത്യമായാലും അല്ലെങ്കിലും ഈ ആശയത്തെ അടിസ്ഥാനമാക്കി മലയാളത്തിലും ഒരു നോവലുണ്ട്. പേരും വിഷകന്യക എന്നു തന്നെ. എസ്.കെ.പൊറ്റെക്കാടിന്റെ ഈ നോവലിൽ പക്ഷേ വിഷകന്യക സ്ത്രീയല്ല, മറിച്ച് ഭൂമിയാണ്. തിരുവിതാംകൂറിൽനിന്ന് മലബാറിലേക്ക് ഒരുകാലത്ത് വൻതോതിൽ കുടിയേറിയിരുന്നവരെക്കുറിച്ചാണ് ഈ നോവൽ. ‘നായകനെ ദൂരെയിരുന്നു കടാക്ഷിച്ചു ചാരത്തു വരുത്തി, അയാളുടെ വിയര്‍പ്പും ചോരയും പ്രേമോപഹാരങ്ങളായി കരസ്ഥമാക്കിയതിനു ശേഷം ആ ആരാധകനെ തന്റെ വിഷമയമായ ശരീരം കൊണ്ടാശ്ലേഷിച്ചു കൊല്ലുന്ന തരിശുഭൂമി’ അതായിരുന്നു പൊറ്റെക്കാടിന്റെ വിഷകന്യകയെന്നാണ് നിരൂപകന്‍ പ്രഫ. എൻ.കൃഷ്ണപിള്ള എഴുതിയത്. ഇങ്ങനെ മണ്ണിലും മനസ്സിലും എന്നും ഭീതി വിതയ്ക്കുന്ന വാക്കാണ് വിഷം. ആ വിഷഭയം ഇന്നും തുടരുകയാണോ? എങ്ങനെയാണ് വിഷം ഒരാൾക്കെതിരെയുള്ള, അയാളെ ഇല്ലാതാക്കാനുള്ള ആയുധമായി മാറുന്നത്? ലോകത്തെമ്പാടുമുണ്ട് അതുമായി ബന്ധപ്പെട്ട, അസാധാരണമെന്നു തോന്നുന്ന കഥകൾ. ചിലതെല്ലാം സത്യമേതെന്നോ നുണയേതെന്നോ അറിയാത്ത വിധം ദുരൂഹമായവ. അറിയാം, വിഷത്തെക്കുറിച്ചുള്ള ആ കഥകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
FROM ONMANORAMA