കാമുകനെ വിഡിയോ കോൾ ചെയ്തപ്പോൾ എടുത്തത് ഒരു യുവതി; വീടിന് തീയിട്ട് കാമുകി

us-fire-arrest
ബെക്സാർ കൗണ്ടി ഷെറീഫിന്റെ ഓഫിസ് പങ്കുവച്ച ചിത്രം
SHARE

ടെക്സാസ് ∙ പുരുഷ സുഹൃത്തിനെ വിഡിയോ കോൾ ചെയ്തപ്പോൾ അപരിചിതയായ യുവതി ഫോണെടുത്തതിന്റെ ദേഷ്യത്തിൽ കാമുകന്റെ വീടിനു തീയിട്ട യുവതി യുഎസിൽ അറസ്റ്റിൽ. സെനയ്ഡ മേരി സോട്ടോ എന്ന ഇരുപത്തിമൂന്നുകാരിയാണ് അറസ്റ്റിലായത്. പുലർച്ചെ രണ്ടു മണിയോടെ പുരുഷ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി, അവിടെനിന്ന് വിലപിടിപ്പുള്ള വസ്തുവകകൾ മോഷ്ടിച്ച ശേഷം വീടിനു തീയിട്ടെന്നാണ് കേസ്. ഇക്കാര്യം ബെക്സാർ കൗണ്ടി ഷെറീഫിന്റെ ഓഫിസ് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു.

‘ഒരു വിഡിയോ കോൾ ആപ്പിലൂടെ സെനയ്ഡ മേരി സോട്ടോ പുരുഷ സുഹൃത്തിനെ വിളിച്ചപ്പോഴാണ്, അപരിചിതയായ യുവതി ഫോണെടുത്തത്. ഇതിൽ കുപിതയായ യുവതി പുലർച്ചെ രണ്ടു മണിയോടെ പുരുഷ സുഹൃത്തിന്റെ വീട്ടിലെത്തി തീയിടുകയായിരുന്നു. അതേസമയം, പുരുഷ സുഹൃത്തിന്റെ ബന്ധുവായിരുന്നു ഫോണെടുത്ത യുവതി’ – പൊലീസ് വിശദീകരിച്ചു.

വിഡിയോകോളിനു തൊട്ടുപിന്നാലെ പുലർച്ചെ രണ്ടു മണിയോടെ പുരുഷ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി, ലിവിങ് റൂമിലെ സോഫയ്ക്ക് തീയിടുകയായിരുന്നു. തീ പടർന്നതോടെ നിമിഷങ്ങൾക്കുള്ളിൽ വീടു മുഴുവൻ അഗ്നിക്കിരയായി. 

ഇവർ വീടിനു തീയിടുന്ന സമയത്ത് പുരുഷ സുഹൃത്ത് വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് ഇയാളെ വിഡിയോ കോൾ ചെയ്ത യുവതി, ലിവിങ് റൂമിനു തീയിട്ടത് കാണിച്ചുകൊടുത്ത ശേഷം കോൾ കട്ട് ചെയ്തു. ഏതാണ്ട് 40 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. 

English Summary: US Woman Sets Her Boyfriend's House On Fire After Another Woman Answers Phone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS