ADVERTISEMENT

ചാലക്കുടി ∙ അതിരപ്പിള്ളി–മലയ്ക്കപ്പാറ റൂട്ടില്‍ കബാലി കൊമ്പൻ വീണ്ടും ഇറങ്ങി. ഇന്നലെ രാത്രി കെഎസ്ആർടിസി ബസിനു നേരെയാണ് പരാക്രമം കാണിച്ചത്. കൊമ്പുകൊണ്ട് ബസുയര്‍ത്തി നിര്‍ത്തി. ചാലക്കുടിയിൽനിന്ന് മലയ്ക്കപ്പാറക്കുപോയ ബസിനു നേരെ രാത്രി എട്ടു മണിയോടെയാണ് ആന പാഞ്ഞടുത്തത്.

അമ്പലപ്പാറ ഒന്നാം ഹെയർപിൻ വളവിലായിരുന്നു സംഭവം. ആർക്കും പരുക്കില്ല, യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. രണ്ടു മണിക്കൂറിലേറെ പരാക്രമം തുടർന്നു. രാത്രി 8 മണിക്ക് മലയ്‌ക്കപ്പാറ എത്തേണ്ട ബസ് 11 മണിക്കാണ് എത്തിയതെന്നു കെഎസ്ആർടിസി അധികൃതർ പറഞ്ഞു.

English Summary: Wild elephant Kabali attack KSRTC bus in Athirappilly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com