ADVERTISEMENT

ന്യൂഡൽഹി∙ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പേരോ ചിത്രമോ ശബ്ദമോ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഡൽഹി ഹൈക്കോടതി. ‘വ്യക്തിത്വ അവകാശം’ (പഴ്സനാലിറ്റി റൈറ്റ്സ്) സംരക്ഷിക്കാൻ ബച്ചൻ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവെയാണ് ബച്ചനുവേണ്ടി ഹാജരായത്. ജസ്റ്റിസ് നവീൻ ചാവ്‌ലയാണ് വിധി പറഞ്ഞത്.

ഹർജിയിൽ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തോടും ടെലികോം സേവനദാതാക്കളോടും അത്തരം കണ്ടന്റുകൾ നീക്കം ചെയ്യണമെന്ന് കോടതി നിർദേശിച്ചു.

ഹർജിക്കാരൻ അറിയപ്പെടുന്നയാളും ഒട്ടേറെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നയാളുമാണെന്നു കോടതി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ താരപദവി അനുമതിയില്ലാതെ മറ്റുള്ളവർ ഉപയോഗിക്കുന്നത് അവകാശങ്ങളുടെ ലംഘനമാണ്. ഇതു പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമായ കാര്യമാണെന്നും കോടതി പറഞ്ഞു. അനുമതിയില്ലാതെ പേരും ചിത്രവും ശബ്ദവും ഉപയോഗിക്കുന്നത് നടന് അപകീർത്തിയുണ്ടാക്കാം. അത് അദ്ദേഹത്തിന് ഉപദ്രവകരമാവാം. ഇതു തടയാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയാണെന്നും കോടതി പറഞ്ഞു.

English Summary: Amitabh Bachchan's Voice, Image Can't Be Used Without Permission: Court
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com