‘മീശയേ.. മുറുക്ക്..’; രാഹുലിനൊപ്പം മീശ പിരിച്ച്, മുഷ്ഠി ചുരുട്ടി വിജേന്ദർ സിങ്

rahul-gandhi-vijender
രാഹുൽഗാന്ധി, വിജേന്ദർ സിങ് (Photo: Facebook/Priyanka Gandhi Vadra)
SHARE

ഭോപാൽ∙ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് ഇന്ത്യൻ പ്രഫഷനൽ ബോക്സിങ് താരവും ഒളിംപിക്സ് മെഡൽ ജേതാവും കൂടിയായ വിജേന്ദർ സിങ്. രാഹുലിെനാപ്പം മീശ പിരിച്ച് വിജേന്ദർ നടക്കുന്ന ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രിയങ്കാ ഗാന്ധിയും ഇരുവർക്കൊപ്പം പദയാത്രയുടെ ഭാഗമായിരുന്നു.

സെപ്റ്റംബര്‍ ഏഴിനു കന്യാകുമാരിയിൽ തുടങ്ങിയ രാഹുലിന്റെ യാത്ര, ഇപ്പോൾ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലേക്കു കടന്നിരിക്കുകയാണ്. കമല്‍നാഥിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ ബിജെപി അട്ടിമറിച്ചത് അഴിമതിക്കാരായ എംഎല്‍എമാര്‍ക്ക് 20-25 കോടി നല്‍കിയാണെന്ന് രാഹുല്‍ ആരോപിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനു കീഴില്‍ ജനാധിപത്യപരമായ എല്ലാ വാതിലുകളും അടഞ്ഞതോടെയാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചതെന്നും രാഹുല്‍ പറഞ്ഞു. വിദ്വേഷം, അക്രമം, രാജ്യത്തു പരത്തുന്ന ഭീതി എന്നിവയ്ക്കും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും എതിരെയുമാണ് യാത്രയെന്നും രാഹുല്‍ വ്യക്തമാക്കി.

അതേസമയം, ഗോത്രവിഭാഗത്തിന്റെ പിന്തുണ ആര്‍ജിക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങള്‍ക്കു തടയിടാന്‍ ബിജെപിയും രംഗത്തുണ്ട്. താന്തിയ ഭീലിന്റെ ജന്മസ്ഥലത്തുനിന്ന് ബിജെപി വ്യാഴാഴ്ച ജന്‍ജാതീയ ഗൗരവ് യാത്ര ആരംഭിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും നാല് മന്ത്രിമാരും പങ്കെടുത്തു.

English Summary: Twirling Moustaches, Boxer Vijender Singh With Rahul Gandhi In Yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS