ADVERTISEMENT

തൃശൂർ∙ ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 3, 4 തീയതികളില്‍ നടത്താന്‍ തീരുമാനം. തന്ത്രിയുടെയും ജ്യോതിഷികളുടെയും അഭിപ്രായം മാനിച്ചാണ് ദേവസ്വം ഭരണസമിതിയുടെ തീരുമാനം. ഇത്തവണ സാധാരണയിൽനിന്നു ഭിന്നമായി രണ്ടു ദിവസമായാണ് ഏകാദശി വരുന്നത്.

57.38 നാഴിക ഏകാദശിയായി വരുന്നത് വൃശ്ചികം 17ാം തീയതിയായ ഡിസംബർ മൂന്നിനാണ്. അന്ന് ഏകാദശി ആഘോഷിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. പിന്നീട് ജ്യോതിഷ പണ്ഡിതൻമാരുടെയും വൈദികരുടെയും അഭിപ്രായം കൂടി പരിഗണിച്ച്, 1992- 93 വർഷങ്ങളിൽ സമാന സാഹചര്യത്തിൽ ദേവസ്വം സ്വീകരിച്ച നടപടിക്രമം കൂടി കണക്കിലെടുത്ത് ഇത്തവണ ഡിസംബർ നാലിനും ഏകാദശി ആഘോഷിക്കാനും ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ വിളക്ക് നടത്താനും ഭരണസമിതി തീരുമാനിക്കുകയായിരുന്നു. 

English Summary: Guruvayur Ekadashi will be on December 3rd and 4th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com