രാഹുലിനെ വധിക്കുമെന്ന് ഭീഷണി; യുപി സ്വദേശി മധ്യപ്രദേശില്‍ അറസ്റ്റില്‍

kamal-nath-rahul-priyanka-twitter
മധ്യപ്രദേശിലെത്തിയ രാഹുല്‍ ഗാന്ധി മുന്‍മുഖ്യമന്ത്രി കമല്‍നാഥിനും പ്രിയങ്കയ്ക്കുമൊപ്പം. (ചിത്രം: ട്വിറ്റര്‍ @bharatjodo)
SHARE

നഗ്ഡ∙ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍. ഇന്‍ഡോറില്‍ എത്തിയ രാഹുലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ നഗ്ഡയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. നഗ്ഡ പൊലീസ് ഇക്കാര്യം ഇന്‍ഡോര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. 

ഇന്‍ഡോര്‍ പൊലീസ് നല്‍കിയ ഫോട്ടോയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റെന്ന് നഗ്ഡ എസ്പി സത്യേന്ദ്രകുമാര്‍ ശുക്ല അറിയിച്ചു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍നിന്നുള്ള ആളാണു പ്രതിയെന്നാണ് ആധാര്‍ കാര്‍ഡില്‍നിന്നു വ്യക്തമാകുന്നുതെന്നും പൊലീസ് അറിയിച്ചു.

English Summary: Man Who Threatened To Kill Rahul Gandhi During Bharat Jodo Yatra Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA