ADVERTISEMENT

കോഴിക്കോട്∙ ഫുട്ബോൾ ആരാധനയ്ക്കെതിരെ ബോധവൽകരണം നടത്താൻ സമസ്തയ്ക്ക് അവകാശമുള്ളതുപോലെ താരാരാധന നടത്താൻ ജനങ്ങൾക്കും അവകാശമുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. താരാരാധന ഇസ്‌ലാമിക വിരുദ്ധമെന്ന സമസ്തയുടെ പ്രസ്താവനയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആഴ്ചവട്ടം ഗവ. എച്ച്.എസ്.എസിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

‘‘താരാരാധന നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം വ്യക്തികൾക്കുണ്ട്. ഭരണഘടന നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിൽ ആരും കൈകടത്തണ്ട. പാട്ടു കേൾക്കണോ ഫുട്ബോൾ കാണണോ രാവിലെ നടക്കാൻ പോണോ എന്നൊക്കെ തീരുമാനിക്കേണ്ടത് അതത് വ്യക്തികളാണ്, മത സംഘടനകളല്ല’– മന്ത്രി പറഞ്ഞു.

English Summary: Minister V Sivankutty on football intoxication

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com