രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത 7 മുതിർന്ന ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്‌

LDF Raj Bhavan March | Photo: Rinku Raj Mattancheriyil / Manorama
എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിൽനിന്ന്. (Photo: Rinku Raj Mattancheriyil / Manorama)
SHARE

തിരുവനന്തപുരം∙ ഉന്നതവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ 7 സീനിയർ ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടിസ് നൽകി. ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് നിർദേശം. സെക്രട്ടേറിയറ്റിലെ ഇടതുപക്ഷ സംഘടനയുടെ നേതാക്കളാണ് മാർച്ചിൽ പങ്കെടുത്തത്. ചട്ടങ്ങൾക്ക് വിരുദ്ധമായി രാഷ്ട്രീയ മാർച്ചിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു.

ഗവർണർക്കെതിരെ 15നാണ് എൽഡിഎഫ് രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചത്. ഒരു ലക്ഷംപേർ മാർച്ചിൽ പങ്കെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. മാർച്ചിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ആരോപണം ഉന്നയിച്ചത്. പിന്നാലെ, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ഗവർണർക്ക് പരാതി നൽകി. ഉദ്യോഗസ്ഥരുടെ പേരും മാർച്ചിൽ പങ്കെടുക്കുന്ന ചിത്രങ്ങളും കൈമാറി. തുടർന്നാണ് പരാതി ഗവർണർ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്.

English Summary: Showcause notice for 7 Government officials for participating in Rajbhavan March

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS