‘പരിപാടികൾ ജില്ലാ ഘടകത്തെ അറിയിക്കണം: എം.കെ.രാഘവന്റെ പരാതി കിട്ടിയിട്ടില്ല’

tariq-anwar
താരിഖ് അൻവർ
SHARE

ന്യൂഡൽഹി∙ കോൺഗ്രസ് നേതാക്കൾ പരിപാടികൾ അതതു ജില്ലാ ഘടകങ്ങളെ അറിയിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ശശി തരൂർ വിഷയത്തിൽ എം.കെ.രാഘവൻ എംപിയുടെ പരാതി കിട്ടിയിട്ടില്ല. എഐസിസിക്ക് പരാതി കിട്ടിയാൽ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനത്തിൽ ശശി തരൂർ എംപിയെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിൽ തർക്കമുണ്ടായി. തരൂരിനെ ഉൾപ്പെടുത്തുന്ന പരിപാടി ഡിസിസിയെ അറിയിക്കാത്തത് തെറ്റെന്ന് ഒരു വിഭാഗം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വാട്സാപ് ഗ്രൂപ്പ് വഴി തീരുമാനമെടുത്തത് അംഗീകരിക്കാനാകില്ല. ഉമ്മൻചാണ്ടിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

ഡിസംബര്‍ 3നാണ് യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനം. പരിപാടിയുടെ പോസ്റ്ററില്‍നിന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ ചിത്രം ആദ്യം ഒഴിവാക്കിയതും വിവാദത്തിലായിരുന്നു. പരിപാടിയെക്കുറിച്ച് അറിയിച്ചിട്ടില്ലെന്നും ഈ കീഴ്‍വഴക്കം അനുവദിക്കില്ലെന്നും കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് പറഞ്ഞു. എന്നാൽ യൂത്ത് കോണ്‍ഗ്രസില്‍ മാത്രം ആലോചിച്ചാണു പരിപാടി സംഘടിപ്പിക്കുന്നതെന്നായിരുന്നു യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

English Summary: Tariq Anwar on Shashi Tharoor programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS