ADVERTISEMENT

തൃശൂര്‍∙ കൊണ്ടാഴിയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്കു മറിഞ്ഞ് ഒട്ടേറെപ്പേര്‍ക്ക് പരുക്ക്. തൃശൂരില്‍നിന്ന് തിരുവില്വാമലയിലേക്കു പോവുകയായിരുന്ന സുമംഗലി ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

എതിരെ വന്ന സ്കൂൾ ബസിന് വഴി കൊടുക്കുന്നതിനിടയിൽ ബസ് പാടത്തേക്കു മറിയുകയായിരുന്നു. ഇടുങ്ങിയ വഴിയായിരുന്നതിനാൽ ഡ്രൈവര്‍ റോഡിന്റെ വിതീ കണക്കു കൂട്ടിയതിൽ പാളിയതാകാം മറിയാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആളുകളെ ആശുപത്രിയിൽ എത്തിച്ചത്. 

English Summary: Bus Accident at Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com