ADVERTISEMENT

ഭോപാൽ∙ ഭാരത് ‍ജോഡോ യാത്രയ്ക്കിടെ മധ്യപ്രദേശിലെ ഖര്‍ഗോണില്‍ ആക്രി പെറുക്കി ജീവിക്കുന്നവരുമായി രാഹുല്‍ ഗാന്ധി നടത്തിയ സംഭാഷണം ഹൃദയം തൊടുന്നതായി. യാത്ര ബര്‍വാഹ ടൗണ്‍ കടന്നുപോകുമ്പോഴാണ് വഴിയോരത്ത് കാത്തുനിന്നവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഷന്നുവിനെയും കുടുംബത്തേയും രാഹുല്‍ ഗാന്ധി അടുത്തേയ്ക്കു വിളിച്ചത്.

ആക്രി പെറുക്കി വിറ്റ് ജീവിക്കുന്ന കുടുംബത്തിന്റെ ദുരവസ്ഥ രാഹുലുമായി ഷന്നു പങ്കുവച്ചു. ‘‘വീടില്ല. ചെറിയൊരു കുടിലിലാണ് താമസം. കുടിവെള്ളമില്ല. കറന്റിനെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ല. ദുരിതം കേള്‍ക്കാന്‍ ആരുമില്ല. എന്റെ കുട്ടികള്‍ സ്കൂളില്‍ പോയിട്ടില്ല..’’ 45 വയസ്സുകാരിയായ ഷന്നു പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇവരുമായി സംസാരിച്ചു.

മധ്യപ്രദേശില്‍ ഖാണ്ഡ്‍വ, ഖര്‍ഗോണ്‍ ജില്ലകള്‍ പിന്നിട്ട് ഭാരത് ജോഡോ യാത്ര വൈകിട്ട് ബാബാസാഹേബ് അംബേദ്കറുടെ ജന്മസ്ഥലമായ മോയിലെത്തും.

bharat-jodo-yatra-rahul-gandhi-26-11
മധ്യപ്രദേശിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി

English Summary: Woman ragpicker shares her woes with Rahul Gandhi, in Madhya Pradesh’s Khargone district

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com