മധ്യ കേരളത്തിലേക്കും ശശി തരൂര്‍; ആരോഗ്യ കാരണം പറഞ്ഞ് വിട്ടുനിന്ന് കെ.സുധാകരൻ

tharoor-sudhakaran
കെ.സുധാകരൻ, ശശി തരൂർ (Screengrab: Manorama News)
SHARE

തിരുവനന്തപുരം∙ പ്രമുഖരില്‍ ചിലരുടെ അതൃപ്തിക്കിടയിലും മലബാറിന് പിന്നാലെ മധ്യകേരളത്തിലും ശശി തരൂരിന് വേദിയൊരുക്കി ഒരുവിഭാഗം നേതാക്കളും പോഷക സംഘടനകളും. ചങ്ങനാശേരി അതിരൂപതയില്‍ ഡിസംബർ 4ന് നടക്കുന്ന സുവർണ ജൂബിലി സമാപന യുവജന സമ്മേളനത്തിൽ ശശി തരൂരാണ് മുഖ്യാതിഥി. 

അതേസമയം, ഞായറാഴ്ച ശശി തരൂര്‍ മുഖ്യപ്രഭാഷകനായെത്തുന്ന കൊച്ചിയിലെ പ്രഫഷനല്‍ കോണ്‍ഗ്രസ് പരിപാടിയില്‍ നിന്ന് ആരോഗ്യകാരണങ്ങള്‍ നിരത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പിന്മാറി. ഒാണ്‍ലൈൻ വഴി പങ്കെടുത്തേക്കുമെന്ന് സൂചനയുണ്ട്.

ഈരാറ്റുപേട്ടയിലെ മഹാസമ്മേളനത്തിന്റെ പേരില്‍ കോട്ടയം ഡിസിസിയും യൂത്ത് കോണ്‍ഗ്രസും പോരിലാണ്. സമ്മേളനത്തിന്റെ ഫെയ്സ്ബുക് പോസ്റ്ററില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ആദ്യം ഒഴിവാക്കിയതിൽ ഒരു വിഭാഗം പ്രതിഷേധിച്ചു. സമ്മേളനം നടക്കുന്ന സ്ഥലത്ത് വി.ഡി.സതീശന്റെ ഫ്ലക്സ് ഉയര്‍ത്തിയാണ് ഇവർ മറുപടി നൽകിയത്. കാശ് മാത്രമല്ല ഫ്ലക്സിന് ആധാരമെന്നായിരുന്നു ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം. 

Content Highlights: Congress fight in Shashi Tharoor programmes, K Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS