ADVERTISEMENT

തിരുവനന്തപുരം∙ തിരുവനന്തപുരം കോർപറേഷനിലെ താൽക്കാലിക നിയമനങ്ങൾക്കായി പാർട്ടി പട്ടിക ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് നൽകിയെന്നു പറയുന്ന കത്ത് വ്യാജമെന്ന് മേയർ ആര്യാ രാജേന്ദ്രൻ ഓംബുഡ്സ്മാന് വിശദീകരണം നൽകി. ഔദ്യോഗിക ലെറ്റർപാഡോ സീലോ ദുരുപയോഗം ചെയ്തിട്ടില്ലെന്നും തന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതായും മേയർ വ്യക്തമാക്കി.

കോർപറേഷന്റെ ലെറ്റർ പാഡിൽ തന്റെ ഒപ്പ് കൃത്രിമമായി സ്കാൻ ചെയ്ത് ഉൾപ്പെടുത്തിയതാകാ‍മെന്നാണ് ക്രൈംബ്രാഞ്ചിന് മേയർ നൽകിയ മൊഴി. ഓഫിസിലെ രണ്ടു ജീവനക്കാരുടെ മൊഴിയും ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ രേഖപ്പെടുത്തിയിരുന്നു. മേയറുടെ ഓഫിസ് രേഖകളോ കംപ്യൂട്ടറു‍കളോ ക്രൈംബ്രാഞ്ച് പരിശോധിക്കുകയോ കസ്റ്റഡിയിലെടുക്കു‍കയോ ചെയ്തിട്ടില്ല. 

കത്തിൽ അഭിസംബോധന ചെയ്തിരിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിൽ എന്നിവരുടെ മൊഴിയും വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. അതേസമയം, മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ സമരം ശക്തമായി തുടരുകയാണ്. 

English Summary: Letter Row: Mayor Arya Rajendran give explanation to Ombudsman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com