ഗുജറാത്തില്‍ സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് 2 ജവാന്‍മാര്‍ കൊല്ലപ്പെട്ടു; 2 പേർക്ക് പരുക്ക്

1248-crime
പ്രതീകാത്മക ചിത്രം
SHARE

അഹമ്മദാബാദ്∙ ഗുജറാത്തിലെ പോർബന്തറിൽ സഹജവാന്റെ വെടിയേറ്റ് രണ്ടു ജവാന്മാർ കൊല്ലപ്പെട്ടു. രണ്ടു ജവാന്‍മാർക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകിട്ട് ഉണ്ടായ വഴക്കിനിടെ എകെ–56 തോക്കുപയോഗിച്ച്  സഹപ്രവർത്തകരെ വെടിവയ്ക്കുകയായിരുന്നു.

മണിപ്പുരിൽ നിന്നുള്ള ഇന്ത്യ റിസർവ് ബറ്റാലിയന്റെ ഭാഗമായ ജവാൻമാർ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയത് ആണെന്ന് പോർബന്തർ കലക്ടറും തിരഞ്ഞെടുപ്പ് ഓഫിസറുമായ എ.എം.ശർമ പറഞ്ഞു.

‘‘സംഘർഷത്തിനു പിന്നിലെ കാരണം വ്യക്തമല്ല. വെടിയേറ്റ് രണ്ട് ജവാൻമാർ തൽക്ഷണം മരിച്ചു. പരുക്കേറ്റവർ 150 കിലോമീറ്റർ അകലെയുള്ള ജംനാനഗറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളുടെ വയറ്റിലും മറ്റൊരാളുടെ കാലിലുമാണ് വെടിയേറ്റത്’’– കലക്ടർ പറഞ്ഞു.

English Summary: Paramilitary Jawan On Gujarat Poll Duty Shoots 2 Colleagues With AK-56

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS